രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്

രാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്ണ ഗാന്ധി സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ, യശ്വന്ത് സിൻഹ എന്നീ പേരുകൾ യോഗം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും. കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നില്ല. മറുപടിക്ക് പകരം മരുമകൻ അഭിഷേക് ബാനർജി ആകും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുക. ആദ്യ യോഗത്തിന് എത്താതിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. (Opposition parties meeting presidential candidate)
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗോപാൽകൃഷ്ണ ഗാന്ധി വ്യക്തമാക്കിയിരുന്നു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയാകാൻ തന്നെക്കാൾ അർഹരായവരുണ്ടെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധി പറയുന്നത്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധിയെ പ്രഖ്യാപിക്കാനിരിക്കവേയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
Read Also: ‘എന്നെക്കാള്‍ കഴിവുള്ളവര്‍ വേറെയുണ്ട്’; രാഷ്ട്രപതി തെരഞ്ഞെടുപ്പിനില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി
എൻസിപി അധ്യക്ഷൻ ശരദ് പവാറും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും വാഗ്ദാനം നിരസിച്ചതിനെത്തുടർന്ന് പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർത്ഥി ഗോപാൽകൃഷ്ണ ഗാന്ധിയാണെന്ന് നേതാക്കൾ ഉറപ്പിച്ചതായിരുന്നു.
‘രാഷ്ട്രപതിയുടെ പരമോന്നത പദവിയിലേക്കുള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി എന്റെ പേര് പരിഗണിക്കുമെന്ന് ബഹുമാന്യരായ പലനേതാക്കളും പറഞ്ഞിരുന്നു. അവരോടെല്ലാം എനിക്ക് നന്ദിയുണ്ട്. എന്നാൽ കൂടുതൽ ആലോചിച്ചപ്പോൾ എന്നേക്കാൾ കഴിവും യോഗ്യതയുമുള്ള നിരവധി പേർ പ്രതിപക്ഷത്തുണ്ടെന്ന് എനിക്ക് ബോധ്യമായി. അതിനാൽ അത്തരമൊരു വ്യക്തിക്ക് അവസരം നൽകണമെന്ന് ഞാൻ നേതാക്കളോട് അഭ്യർത്ഥിക്കുന്നു. ഗോപാലകൃഷ്ണ ഗാന്ധി പ്രസ്താവിച്ചു.
Story Highlights: Opposition parties meeting today presidential candidate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here