Advertisement

ഡെപ്പ് മടങ്ങിവരാൻ 2300 കോടി രൂപയുടെ കരാർ; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് താരത്തിന്റെ പ്രതിനിധി

June 28, 2022
Google News 2 minutes Read
Johnny Depp return disney fake

ആംബർ ഹേഡിനെതിരായ മാനനഷ്ടക്കേസിൽ വിജയിച്ച നടൻ ജോണി ഡെപ്പിനോട് മടങ്ങിവരാൻ ഡിസ്നി അപേക്ഷിച്ചു എന്ന വാർത്തകൾ തെറ്റെന്ന് താരത്തിൻ്റെ പ്രതിനിധി. മുൻ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ ഹേഡിനെതിരായ കേസ് വിജയിച്ചതിനു ശേഷം ഡെപ്പിനോട് ഡിസ്നി മാപ്പപേക്ഷിച്ചു എന്നും പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമാപരമ്പരയിലെ ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരികെയെത്താൻ അപേക്ഷിച്ചു എന്നും ഓസ്ട്രേലിയൻ വെബ്‌സൈറ്റായ പോപ്ടോപ്പിക് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത തെറ്റാണെന്നാണ് പ്രതിനിധി അറിയിച്ചത്. എൻബിസി ന്യൂസിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (Johnny Depp return disney fake)

പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമാ പരമ്പരയിലെ ആറാം സിനിമയ്ക്കും സിനിമയുടെ ഡിസ്നി പ്ലസ് സ്പിൻ ഓഫ് സീരീസിനുമായാണ് സ്റ്റുഡിയോ ഡെപ്പിനെ സമീപിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. റിപ്പോർട്ടിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ഡിസ്നി 300 മില്ല്യൺ ഡോളർ നൽകിയാലും താൻ ഇനി ഒരു പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമയിൽ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തെ നിലപാടെടുത്തിരുന്നു.

Read Also: ‘പൊറുക്കണം, ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരികെവരണം’; ഡെപ്പിനോട് മാപ്പപേക്ഷയുമായി ഡിസ്നി

കേസ് പരാജയപ്പെട്ട ആംബർ ഹേഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഈ വ്യത്യാസവും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടുത്തി ഹേഡ് നൽകേണ്ടത് 10.35 മില്ല്യൺ ഡോളറായിരുന്നു. എന്നാൽ, ഒരു കാരണവശാലും ഹേഡിന് ഈ തുക നൽകാനാവില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേഡും പ്രതികരിച്ചു. തനിക്ക് പണം വേണ്ടെന്ന് ഡെപ്പ് പ്രതികരിച്ചിരുന്നു. പണത്തിനു വേണ്ടിയല്ല കേസ് കൊടുത്തതെന്നും നീതിയായിരുന്നു വേണ്ടിയിരുന്നതെന്നും ഡെപ്പ് പറഞ്ഞു.

ഡിസിയുടെ ബിഗ് ബജറ്റ് ചിത്രമായ ‘അക്വാമാൻ ആൻഡ് ദ് ലോസ്റ്റ് കിങ്ഡ’ത്തിൽ നിന്നും നടിയെ പൂർണമായും ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ ഷൂട്ട് ചെയ്ത് വച്ച രംഗങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ആംബറിനെ തന്നെ പൂർണമായും നീക്കം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയിൽ ആംബർ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല.

Story Highlights: Johnny Depp return disney fake reports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here