കുട്ടിയാനയെ ഉണര്‍ത്താന്‍ മൃഗശാലാ ജീവനക്കാരുടെ സഹായം തേടി അമ്മയാന; വിഡിയോ വൈറല്‍

ആനയുടെയും ആനക്കുട്ടിയുടെയുമൊക്കെ കൗതുകം നിറഞ്ഞ കുസൃതികളും മറ്റുമുള്ള വാര്‍ത്തകള്‍ നെറ്റിസണ്‍സ് എപ്പോഴും വൈറലാക്കാറുണ്ട്. ഏറെ നേരമായി സുഖമായി കിടന്നുറങ്ങുന്ന ആനക്കുട്ടിയെ ഉണര്‍ത്താന്‍ മൃഗശാലാ സൂക്ഷിപ്പുകാരുടെ സഹായം തേടുന്ന അമ്മ ആനയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്ന മറ്റൊരു കാഴ്ച. ട്വിറ്ററില്‍ ബ്യൂട്ടിന്‍ഗെബീഡന്‍ പങ്കുവച്ച വിഡിയോ 12.4 ദശലക്ഷം ആളുകളാണ് ഇതുവരെ കണ്ടത്.(mother elephant calling for help to wake her sleeping calf)
പുല്‍മെത്തയില്‍ ചുറ്റും നടക്കുന്നതൊന്നും അറിയാതെ സുഖമായി ഉറങ്ങുകയാണ് ആനക്കുട്ടി. കുട്ടിയുടെ അടുത്തേക്ക് നടന്നടുക്കുന്ന ആനയുടെ ക്ലിപ്പോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്താനുള്ള അമ്മയാനയുടെ ശ്രമങ്ങളാണ് അടുത്തത് കാണാനാകുക. തുമ്പിക്കൈ കൊണ്ട് തട്ടിയും മുട്ടിയും ഏറെ നേരം ശ്രമിച്ചിട്ടും വിളിച്ചിട്ടും കുട്ടിയാനയ്ക്ക് ഒരു കുലുക്കവുമില്ല.
Mother elephant can’t wake baby sound asleep and asks the keepers for help.. pic.twitter.com/WTu07sDWLb
— Buitengebieden (@buitengebieden) July 7, 2022
പതിയെ ശ്രമം ഉപേക്ഷിച്ച അമ്മയാന മൃഗശാലാ ജീവനക്കാരെ വിളിച്ചുകൊണ്ടുവന്നു. ജീവനക്കാരെത്തി കുട്ടിയാനയെ കുറേ നേരം കുലുക്കിയാണ് ഉണര്‍ത്തിയത്. പിടഞ്ഞെണീറ്റ കുട്ടിയാന അമ്മയാനയുടെ അടുത്തേക്ക് തുള്ളിച്ചാടി എത്തി.
Story Highlights: mother elephant calling for help to wake her sleeping calf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here