‘പ്രതിയുടെ മകളെ കുറിച്ച് പറയുന്ന ശ്രീലേഖ അതിജീവിതയെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല ?’ : ദീദി ദാമോദരൻ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി സിനിമാ പ്രവർത്തക ദീദി ദാമോദരൻ. ഇത്തരം പ്രസ്താവനകൾ സാധാരണക്കാരുടെ വിശ്വാസം തകർക്കുന്നുണ്ടെങ്കിൽ അതിനെതിരെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ദീദി ദാമോദരൻ പറഞ്ഞു. പ്രതിയായ വ്യക്തിയുടെ മകളെ കുറിച്ച് പറയുന്ന ശ്രീലേഖ അതിജീവിത കടന്നുവന്ന വഴികളെ കുറിച്ച് എന്തുകൊണ്ട് പറയുന്നില്ലെന്ന് ദീദി ദാമോദരൻ ചോദിച്ചു. ( deedi damodaran against r sreelekha ips )
‘ഫെമിനിസം ഒരു പേപ്പറായി ഞാൻ പഠിപ്പിക്കുന്നുണ്ട്. അതിൽ ഇതിലും നല്ല ഉദാഹരണമില്ല. അധികാരത്തിലിരിക്കുന്ന എംപവേർഡ് സ്ത്രീ തന്നെ പേട്രിയാർക്കിയുടെ ഏജന്റായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് കാണിച്ച് കൊടുക്കാൻ പറ്റിയ ഉദാഹരണമാണ് ആർ ശ്രീലേഖ. ഒരു പൊലീസ് ഉദ്യോഗസ്ഥയെ മുതിർന്ന ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപയോഗിക്കാൻ വിളിച്ചപ്പോൾ അവരെ ചില ഉപായങ്ങളെല്ലാം പറഞ്ഞ് തന്റെയൊപ്പം നിർത്തിയെന്നാണ് ആർ ശ്രീലേഖ പറഞ്ഞത്. ഒരു പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാൻ ഉയർന്ന ഉദ്യോഗസ്ഥയായ ആർ ശ്രീലേഖയ്ക്ക് കഴിഞ്ഞില്ലെങ്കിൽ അവർ രാജിവച്ച് പോവുകയല്ലേ വേണ്ടത് ?’- ദീദി ദാമോദരൻ പറഞ്ഞു.
ഒരു സ്ത്രീയായി ഇരുന്നിട്ട് എങ്ങനെയാണ് ഇത്രയധികം സ്ത്രീ വിരുദ്ധത പറയാൻ സാധിക്കുന്നതെന്ന് ദീദി ദാമോദരൻ ചോദിക്കുന്നു.
Story Highlights: deedi damodaran against r sreelekha ips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here