കഞ്ഞിവെള്ളത്തിൽ നിന്ന് സ്വന്തമായി നിർമിച്ച കള്ളുമായി വിദ്യാർഥി സ്കൂളിൽ

കഞ്ഞിവെള്ളത്തിൽ നിന്ന് സ്വന്തമായി നിർമിച്ച കള്ളുമായി സ്കൂളിലെത്തിയ വിദ്യാർഥി കുടുങ്ങി. സംഭവത്തിൽ വിദ്യാർഥിക്കു കൗൺസിലിംഗ് നൽകാൻ എക്സൈസ് ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചു. യൂറ്റ്യൂബിൽ നിന്നാണ് വിദ്യാർത്ഥി പാനീയ നിർമ്മാണം പഠിച്ചതെന്നാണ് വിവരം. ഹൈറേഞ്ചിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ( school student prepared toddy )
രാവിലെ സ്കൂളിൽ എത്തിയ വിദ്യാർഥി ബാഗിനുള്ളിൽ സ്വയം നിർമിച്ച കള്ള് സൂക്ഷിച്ചിരുന്നു. ഇടയ്ക്കു കുപ്പി എടുത്തു നോക്കുന്നതിനിടെ ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ചുപോയി. ഇതോടെ കള്ള് പുറത്തേക്ക് ഒഴുകി. മറ്റ് വിദ്യാർത്ഥികളുടെ ദേഹത്തും തെറിച്ചു. സംഭവം അധ്യാപകരും അറിഞ്ഞു. അധ്യാപകർ വിദ്യാർഥിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥിക്കു കൗൺസിലിംഗ് നൽകാൻ എക്സൈസ് ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചു.
Read Also: പാലക്കാട് കള്ളുഷാപ്പിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ ക്യൂവിൽ, മാസ്കുമില്ല; ഇടപെട്ട് പൊലീസ്
യൂറ്റ്യൂബ് നോക്കിയാണ് പാനീയമുണ്ടാക്കുവാൻ വിദ്യാർത്ഥി പരിശീലനം നേടിയതെന്ന് എക്സൈസ് പറഞ്ഞു.
Story Highlights: school student prepared toddy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here