Advertisement

‘മുഖ്യമന്ത്രി ഭീരു’, വ്യാജ അറസ്റ്റ്;പിന്നിൽ ഗൂഢാലോചനയെന്ന് കെ എസ് ശബരിനാഥൻ

July 19, 2022
Google News 2 minutes Read

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ വധശ്രമത്തിന് ഗൂഡാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ എസ് ശബരിനാഥന്‍. അറസ്റ്റ് വ്യാജമാണ്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ചപ്പോഴാണ് ശബരിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.(sabarinathan says his arrest is poltically motivated)

Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച

താന്‍ തീവ്രവാദിയൊന്നുമല്ല. തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി ഭീരുവാണെന്നും ശബരിനാഥന്‍ ആരോപിച്ചു. കെ.എസ്.ശബരിനാഥനായി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ശബരിനാഥിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്. നേരത്തെ ശബരീനാഥനായി  ജില്ലാ സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതും ഇതേ അഭിഭാഷകൻ ആയിരുന്നു.

സ്വർണ്ണക്കടത്ത് ചർച്ച ആകാതിരിക്കാൻ ആണ് ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശിയ നേത്വത്വം ആരോപിച്ചു. മോദിയുടെ ബി ടീമായി സിപിഐഎം മാറിയെന്നും യൂത്ത് കോൺഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ. കേന്ദ്ര സർക്കാർ ചെയുന്നത് തന്നെയാണ് കേരളത്തിൽ പിണറായിയും ചെയ്യുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു. അറസ്റ്റ് നിയമ പരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: sabarinathan says his arrest is poltically motivated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here