ബാന്ദ്രയിലെ ഫ്‌ളാറ്റ് 16 കോടി രൂപയ്ക്ക് വിറ്റ് അര്‍ജുന്‍ കപൂര്‍

ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍ മുംബൈയിലെ ബാന്ദ്രയിലുള്ള തന്റെ ഫ്‌ളാറ്റ് വിറ്റതായി റിപ്പോര്‍ട്ട്. 16 കോടി രൂപയ്ക്കാണ് ഈ ഫ്‌ളാറ്റ് വിറ്റതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 4364 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്‌ളാറ്റ് മേയ് മാസത്തിലാണ് വിറ്റത്. അര്‍ജുന്റെ സഹോദരി അന്‍ഷുള കപൂര്‍ ഇതുസംബന്ധിച്ച രേഖകളില്‍ ഒപ്പുവെച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടി മലൈക അറോറയുടെ വസതിയോട് ചേര്‍ന്ന് അര്‍ജുന്‍ 4 കിടപ്പുമുറികളോട് കൂടിയ ഫ്‌ളാറ്റ് അടുത്തിടെ വാങ്ങിയിരുന്നു. 20 കോടി രൂപയ്ക്കാണ് അര്‍ജുന്‍ ഇത് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ജുഹുവിലെ റഹേജ ഓര്‍ക്കിഡിലാണ് അര്‍ജുന്‍ നിലവില്‍ താമസിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് നടി മലൈക അറോറയുടെ ഫ്‌ളാറ്റും. നടന്‍ കരണ്‍ കുന്ദ്ര, നടി സോനാക്ഷി സിന്‍ഹ എന്നിവരും ഇവിടെ അര്‍ജുന്റെ അയല്‍ക്കാരാണ്.
Read Also: അർജുൻ കപൂറിന് തൊട്ടുപിന്നാലെ കാമുകി മലൈകയ്ക്കും കൊവിഡ്
Story Highlights: Arjun Kapoor sells his Bandra flat for Rs 16 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here