Advertisement

കളക്ടറായി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ആലപ്പുഴയിൽ പ്രതിഷേധവുമായി കോൺഗ്രസ്

July 24, 2022
Google News 2 minutes Read
Congress protest against Sriram Venkitaraman

ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. നാളെ രാവിലെ കലക്ടറേറ്റിനുമുന്നിലും കോൺഗ്രസ് ധർണ സംഘടിപ്പിക്കും. ശ്രീറാം വെങ്കിട്ടരാമന് ജില്ലയുടെ ഭരണ ചുമതല ഏൽപ്പിച്ച സർക്കാർ നടപടി ശെരിയായില്ലെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വിമർശിച്ചിരുന്നു. നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു രമേശ് ചെന്നിലയുടെ പ്രതികരണം. സൈബറിടങ്ങളിലും ശ്രീറാം വെങ്കിട്ട രാമന്റെ നിയമനത്തെ ചൊല്ലി വൻ വിമർശനങ്ങളാണ് ഉയരുന്നത്. ( Congress protest against Sriram Venkitaraman )

Read Also: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശൈലിയിലുള്ള മാറ്റമെന്ന് കെ സി വേണുഗോപാല്‍

ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ഒരു പരിഗണനയും ശ്രീറാമിനു ലഭിക്കില്ലെന്നും മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സത്യം തെളിയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി രണ്ട് വര്‍ഷത്തിനു ശേഷമാണ് ഉന്നതപദവിയിലേയ്ക്ക് ശ്രീറാം വെങ്കിട്ട രാമൻ തിരിച്ചെത്തുന്നത്.

സസ്പെൻഷന് ശേഷം ആരോഗ്യ വകുപ്പിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു സർക്കാർ നൽകിയത്. എന്നാൽ ആലപ്പുഴ ജില്ലയുടെ കളക്ടറായുള്ള നിയമനമാണ് നിലവിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ആരോപണ വിധേയനായ വ്യക്തിയെ ജില്ലയുടെ ഭരണ ചുമതല ഏൽപ്പിച്ചത് ശെരിയായില്ലെന്നാണ് കോൺഗ്രസ് നിലപാട്.

Story Highlights: Congress protest against Sriram Venkitaraman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here