International Self Care Day : ജീവിത്തിൽ മടുപ്പ് അനുഭവപ്പെടുന്നുണ്ടോ ? ഒഴിവാക്കാൻ ഇതാ മാർഗങ്ങൾ

ഇന്ന് അന്താരാഷ്ട്ര സെൽഫ് കെയർ ദിനം. വീട്, ജോലി, കുടുംബം എന്നിവയ്ക്ക് വേണ്ടി സമയം മാറ്റി വയ്ക്കുന്നതിനിടയിൽ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി സമയം മാറ്റിവയ്ക്കാറുണ്ടോ ? ഓഫിസനും വീടിനുമിടയിൽ ഓടുമ്പോൾ അല്ലെങ്കിൽ വീട്ടിലെ എല്ലാ അംഗങ്ങൾക്ക് വേണ്ടിയും ഓടി നടക്കുന്നതിനിടെ മടുപ്പ് നിങ്ങളെ കാർന്ന് തിന്നുന്നുണ്ടോ ? നിങ്ങൾക്ക് വേണ്ടി അൽപ സമയം നിങ്ങൾ മാറ്റിവച്ചേ പതിയാകൂ. ഈ മടുപ്പിൽ നിന്ന് മുക്തി നേടാൻ ചില വഴികളിതാ.. ( international self care day ways to eliminate boredom )
മടുപ്പിന്റെ കാരണം കണ്ടെത്തുക
എന്താണ് നിങ്ങളെ മടുപ്പിക്കുന്നതെന്ന് കണ്ടെത്തുക. ജോലിയാണോ ? നിങ്ങൾക്ക് വരുമാനം നൽകുന്ന ഒന്നാണ് ജോലിയെന്ന സത്യം മറക്കാതിരിക്കുക. പക്ഷേ ഒരു ഇടവേള വേണമെന്ന് തോന്നിയാൽ ഒരാഴ്ചത്തെയോ ദിവസങ്ങളുടെയോ ലീവ് ചോദിച്ച് ഇഷ്ടപ്പെട്ടയിടത്തേക്ക് യാത്ര പോവുകയോ, സ്വന്തം ജന്മനാട്ടിലേക്ക് തിരികെ പോയി മനം കുളിർപ്പിക്കുകയോ ചെയ്യുക.
എല്ലാ ആഴ്ചയും നിർബന്ധമായും ഒരു ദിവസം വീക്ക്‌ലി ഓഫ് എടുക്കുന്നത് ജോലിയിലെ വിരസതയും മടുപ്പും ഒഴിവാക്കാൻ ഉപകാരപ്പെടും. ഈ സമയം നിങ്ങൾക്ക് സന്തോഷം പകരുന്ന കാര്യങ്ങൾ കണ്ടെത്തി ചെയ്യാം.
Read Also: വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ എങ്ങനെ അവധി ദിനം ആനന്ദകരമാക്കാം ?
മാനസിക ആരോഗ്യം, ശാരീരിക ആരോഗ്യം
സെൽഫ് കെയറിന്റെ ആദ്യ പടി മാനസികവും ശാരീരികവുമായ ആരോഗ്യമാണ്. മനസിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ വ്യായാമം, ഭക്ഷണം എന്നിവ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തണം. ഇടയ്‌ക്കെപ്പോഴെങ്കിലും ചെറിയ മസാജിനൊക്കെ പോകുന്നത് നിങ്ങളുടെ രക്തയോട്ടം വർധിപ്പിച്ച് ഉന്മേഷം നൽകും.
ധൈര്യത്തോടെ ‘നോ’ പറയാം
ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ധൈര്യമായി ‘നോ’ പറയാം. ഇഷ്ടമില്ലാത്ത ജോലി ചെയ്യുക, ഇഷ്ടമില്ലാത്ത വൈക്തികളുമായി സംസാരിക്കുക, ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് പോവുക ഇങ്ങനെ നിങ്ങളെ മടുപ്പിക്കുന്ന, മാനസിക സന്തോഷവും സമാധാനവും കവർന്നെടുക്കുന്ന എന്തിനോടും ധൈര്യമായി നോ പറയുമെന്ന് ഈ സെൽഫ് കെയർ ദിനത്തിൽ ദൃഢപ്രതിജ്ഞയെടുക്കുക.
സഹായം തേടാം
മാനസികമായി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉറപ്പായും വിദഗ്ധ സഹായം തേടണം. ഒരു പക്ഷേ ഒരു കുഞ്ഞു കൗൺസിലിംഗിലൂടെയും മറ്റം നഷ്ടപ്പെട്ടജീവിതവും സന്തോഷവും പ്രസരിപ്പും നിങ്ങൾക്ക് വീണ്ടെടുക്കാൻ സാധിച്ചേക്കും.
Story Highlights: international self care day ways to eliminate boredom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here