കാസർഗോഡ് കെട്ടിടം തകർന്നുവീണു; ആളപായമില്ല

കാസർഗോഡ് വോർക്കാടി സുങ്കതകട്ടയിൽ കെട്ടിടം തകർന്നുവീണു. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. അളപായമില്ല. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കടകളും, ഓഫിസുകളും ഒഴിപ്പിച്ചിരുന്നു. ( kasargod building collapse video )
വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്.
രണ്ട് കുടുംബങ്ങൾ ഈ കെട്ടിട്ടത്തിൽ താമസിക്കുന്നുണ്ടായിരുന്നു. തുന്നൽക്കട, ഫർണിച്ചർ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.
Story Highlights: kasargod building collapse video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here