Advertisement

മദ്യലഹരിയിൽ ബൈക്കിലെത്തിയ യുവാവ് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു; പൊലീസെത്തി കൈയ്യോടെ പൊക്കി

August 8, 2022
Google News 3 minutes Read
Protest by blocking KSRTC bus; The accused was arreste

മദ്യലഹരിയിൽ ബൈക്കിലെത്തി കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് നിർത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് പഞ്ചായത്തിൽ നിന്ന് വീട് ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാൾ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് കൊങ്ങണം മൈലമൂട് റോഡരികത്ത് വീട്ടിൽ നിഷാദിനെയാണ് (32) ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ( Protest by blocking KSRTC bus; The accused was arrested )

Read Also: മദ്യപിച്ച് ബഹളംവെച്ചത് ചോദ്യംചെയ്ത ഓട്ടോഡ്രൈവറെ കോടാലി കൊണ്ട് വെട്ടി; അയൽവാസി അറസ്റ്റിൽ

നെടുമങ്ങാട് ട്രാൻസ്പോർട്ട് ഡിപ്പോയിൽ നിന്ന് എത്തിയ ബസാണ് യുവാവ് തടഞ്ഞത്. ആര്യനാട്-നെടുമങ്ങാട് റോഡിൽ കൊറ്റാമലയ്ക്ക് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ആര്യനാട് പൊലീസാണ് നിഷാദിനെ പിടികൂടിയത്.

വെള്ളനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ കൊറ്റാമലയ്ക്ക് സമീപത്തുള്ള റോഡ് പുറമ്പോക്കിലാണ് നിഷാദും മാതാവും താമസിക്കുന്നത്. പഞ്ചായത്തിൽ നിന്നും തനിയ്ക്ക് വീട് ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇയാൾ കെ.എസ്.ആർ.ടി.സി തടഞ്ഞത്. ഇയാളുടെ കുടുംബത്തിന് പഞ്ചായത്ത് വീട് അനുവദിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.

Story Highlights: Protest by blocking KSRTC bus; The accused was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here