Advertisement

മലബന്ധം കുഴപ്പമുണ്ടാക്കുന്നുവോ? തടയാം, ചെറിയ ചില മാറ്റങ്ങളിലൂടെ

August 27, 2022
Google News 2 minutes Read

വ്യായാമമില്ലാത്ത ജീവിതശൈലി, ചിട്ടയില്ലാത്ത ഭക്ഷണരീതി തുടങ്ങിയ വിവിധ കാരണങ്ങള്‍ കൊണ്ടാണ് മലബന്ധമുണ്ടാകുന്നത്. മലബന്ധം അത്ര മാരകമല്ല എന്ന് തോന്നാമെങ്കിലും വിട്ടുമാറാത്ത മലബന്ധം പല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മലബന്ധത്തെ അകറ്റി നിര്‍ത്താനായി ജീവിത ശൈലിയില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഈ മാറ്റങ്ങള്‍ വരുത്തി നോക്കൂ. (Kick that constipation with these effective tips)

മലവിസര്‍ജനത്തിനായി കൃത്യമായി ഒരു സമയം നിശ്ചയിക്കുക. നിങ്ങള്‍ എഴുന്നേല്‍ക്കുന്ന സമയം ഉള്‍പ്പെടെ കണക്കുകൂട്ടി ഏറ്റവും കംഫര്‍ട്ടബിളായ സമയമാകണം തെരഞ്ഞെടുക്കേണ്ടത്.

കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. സമയം തെറ്റി ഭക്ഷണം കഴിക്കുന്നതാണ് പലപ്പോഴും മലബന്ധമുണ്ടാക്കുന്നത്. കൃത്യം ടൈം ടേബിള്‍ ഉണ്ടാക്കി ഭക്ഷണം കഴിക്കുന്നത് മലബന്ധം ഉള്‍പ്പെടെ ദഹനസംബന്ധിയായ ഒട്ടുമിക്ക പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും.

Read Also: അടുക്കളയിലുള്ള ഈ സാധനങ്ങള്‍ മാത്രം മതി, മുടി സില്‍ക്ക് പോലെ തിളങ്ങും

ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുന്നതും മലബന്ധത്തിന് കാരണമാകും. ധാരാളം വെള്ളം കുടിക്കുന്നത് മലബന്ധം ഒരു പരിധിവരെ തടയാന്‍ സഹായിക്കും.

കുറേ നേരം ശരീരം അനങ്ങാതെ വെറുതെയിരിക്കുന്നത് മലബന്ധമുണ്ടാക്കിയേക്കാം. ദീര്‍ഘ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടക്ക് എഴുന്നേറ്റ് അല്‍പ നേരം നടക്കാന്‍ ശ്രമിക്കുക. കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യുക.

നിങ്ങളുടെ മാനസികാരോഗ്യം മോശമാകുന്നതും മലബന്ധത്തിലേക്ക് നയിച്ചേക്കാം. അമിതമായ ഭയം, ആംഗ്‌സൈറ്റി, ടെന്‍ഷന്‍, വിഷാദം മുതലായവ മലബന്ധത്തിനും കാരണമാകാം. അവയ്ക്ക് വിദഗ്ധ സഹായം തേടുക.

മേല്‍പ്പറഞ്ഞ മാറ്റങ്ങള്‍ വരുത്തിയിട്ടും മലബന്ധത്തിന് യാതൊരു കുറവുമില്ലെങ്കില്‍ വളരെ വേഗം ഡോക്ടറിന്റെ സഹായം തേടുകയും വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്യുക.

Story Highlights: Kick that constipation with these effective tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here