സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും പ്രതിഭയും വിവാഹിതരായി

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് ഇനി അമ്മ തണല്‍. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു.
മലയാളികള്‍ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്‌നേഹത്തോടെയും ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനി. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാര്‍ത്ഥ്‌നും തണലാവാന്‍ സജീഷ് പ്രതിഭയുടെ കഴുത്തില്‍ മിന്നുകെട്ടി.
ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും. ഒപ്പം കുഞ്ഞുമക്കളും.
Read Also: സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം; ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്‌സായിരുന്ന ലിനി മരണപ്പെടുന്നത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു.
Story Highlights: sister lini’s husband married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here