Advertisement

പ്രതിമാസം 1.6 ലക്ഷം പെൻഷൻ നേടാൻ സർക്കാർ പദ്ധതി

September 4, 2022
Google News 3 minutes Read
earn 1.6 lakh per month nps scheme

ശമ്പളം ലഭിക്കുമ്പോഴുള്ള സന്തോഷം വിരമിച്ച ശേഷം ലഭിക്കില്ല. ഈ സന്തോഷം നിലനിന്ന് പോകാൻ വിരമിച്ച ശേഷവും പണം വേണം. അതിനായി ഇന്നേ നിക്ഷേപം തുടങ്ങണം. അതിന് യോജിച്ച സർക്കാർ പദ്ധതിയാണ് എൻപിഎസ് നാഷ്ണൽ പെൻഷൻ സ്‌കീം. ( earn 1.6 lakh per month nps scheme )

പ്രതിമാസം ചെറിയ തുകകൾ നിക്ഷേപിച്ച് ജോലിയിൽ നിന്ന് വിരമിച്ച ശേഷം വരുമാനം നൽകുന്ന പദ്ധതിയാണ് നാഷ്ണൽ പെൻഷൻ സ്‌കീം അഥവാ എൻപിഎസ്. 2004 ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി അവതരിപ്പിച്ച പദ്ധതി 2009 ൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ലഭ്യമാക്കുകയായിരുന്നു. 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് പദ്ധതിയിൽ പങ്കാളികളാകാം.

Read Also: വയസ് 35 ആയിട്ടും സമ്പാദ്യമൊന്നും ആയില്ലേ ? കാരണം നിങ്ങൾ ചെയ്യുന്ന 4 തെറ്റുകൾ

എങ്ങനെ എൻപിഎസിൽ അക്കൗണ്ട് ആരംഭിക്കണം ?

https://enps.nsdl.com/eNPS/NationalPensionSystem.html – ഈ ലിങ്ക് വഴി ഓൺലൈനായി അക്കൗണ്ട് ആരംഭിക്കാം. ആധാർ കർഡ്, പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, നിങ്ങളുടെ ഒപ്പിന്റെ സ്‌കാൻ ചെയ്ത ചിത്രം എന്നിവ അക്കൗണ്ട് ആരംഭിക്കാൻ ആവശ്യമായി വരും.

Read Also: Money Saving : നിക്ഷേപിക്കാൻ ആയിരങ്ങളുണ്ടോ ? തിരികെ ലഭിക്കും കോടികൾ; ഈ സർക്കാർ നിക്ഷേപത്തെ കുറിച്ച് അറിയാം

പ്രതിമാസം 1.6 ലക്ഷം രൂപ പെൻഷൻ നേടേണ്ടത് എങ്ങനെ ?

എൻപിഎസ് ടയർ 1 അക്കൗണ്ടിലാണ് ഇതിനായി നിക്ഷേപം നടത്തേണ്ടത്. 25 വയസുള്ള വ്യക്തി പ്രതിമാസം 5,000 രൂപ വീതം എൻപിഎസിൽ നിക്ഷേപിച്ചാൽ വിരമിച്ചതിന് ശേഷം മാസം 1.6 ലക്ഷം രൂപ നേടാൻ സാധിക്കും.

Story Highlights: earn 1.6 lakh per month nps scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here