Advertisement

സിപിഐഎം നേതാവിന്റെ വീടിന് നേരെ അക്രമം; പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാനും ശ്രമം

September 10, 2022
Google News 1 minute Read

കോഴിക്കോട് നൊച്ചാട് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ അക്രമം. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാനും ശ്രമം നടന്നു. നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗം മാരാര്‍കണ്ടി സുല്‍ഫിയുടെ കാറാണ് ഇന്നലെ രാത്രി കത്തിക്കാന്‍ ശ്രമം നടന്നത്.

തീയാളുന്നത് കണ്ട് വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. നേരത്തെ നൊച്ചാട് നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും ബൈക്കും നേരത്തെ ആക്രമിച്ചിരുന്നു.

Story Highlights: Attack on CPIM leader house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here