യുഎസ് ഓപ്പൺ: ഒൻസ് ജാബ്യൂറിനെ വീഴ്ത്തി ഇഗ ഷ്വാൻടെകിന് കിരീടം

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളിഷ് താരം ഇഗ ഷ്വാൻടെകിന്. തുണീഷ്യയുടെ ഒൻസ് ജാബ്യുറിനെ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പർ താരമായ ഇഗ കിരീടം നേടിയത്. ഇഗയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്‌സ്ലാം ആണിത്. 2020, 22 വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുള്ള 21കാരി 6-2, 7-6 എന്ന സ്കോറിനാണ് തുണീഷ്യൻ താരത്തെ കെട്ടുകെട്ടിച്ചത്.
Read Also: യുഎസ് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമായി ഒൻസ് ജാബ്യുർ
ഫൈനലിൽ കാലിടറിയെങ്കിലും തല ഉയർത്തിയാണ് ഒൻസ് മടങ്ങുന്നത്. യുഎസ് ഓപ്പൺ സെമിയിലും ഫൈനലിലും എത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ വനിതാ താരമായി തുണീഷ്യൻ ടെന്നിസ് താരം ഒൻസ് ജാബ്യുർ. മാറിയിരുന്നു ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംയാനോവികിനെ കീഴടക്കിയാണ് ജാബ്യുർ അവസാന നാലിലെത്തിയത്. രണ്ടാം സെറ്റ് ടൈബ്രേക്കർ വരെ നീട്ടാൻ ഓസ്ട്രേലിയൻ താരത്തിനു കഴിഞ്ഞെങ്കിലും തിരിച്ചടിച്ച ജാബ്യുർ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോർ 6-4, 7-6. സെമിയിൽ ഫ്രഞ്ച് താരം കരോളിൻ ഗാർസ്യയെ 6-1, 6-3 എന്ന സ്കോറിനു തകർത്തെറിഞ്ഞാണ് ജാബ്യുർ കലാശപ്പോരിലെത്തിയത്. ഈ വർഷത്തെ വിംബിൾഡൺ ഫൈനലിലും ഒൻസ് പരാജയപ്പെട്ടിരുന്നു.
Read Also: യുഎസ് ഓപ്പൺ; നദാലിനെ അട്ടിമറിച്ച് ഫ്രാൻസിസ് ടിയാഫോ
Story Highlights: us open Iga Swiatek won Ons Jabeur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here