‘അവതാര്‍:ദ വേ ഓഫ് വാട്ടര്‍’നു ശേഷം പുതിയ വിശേഷം പങ്കുവച്ച് ജെയിംസ് കാമറൂണ്‍

ജെയിംസ് കാമറൂണിന്റെ ബ്രഹ്‌മാണ്ഡ ചിത്രം അവതാറിന് ശേഷം അവതാര്‍ 2ന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ഏറെ ത്രില്ലോടെയാണ്. അവതാര്‍ സീരിസുകള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് ആരാധകര്‍ക്കായി ജെയിംസ് കാമറൂണ്‍ പുതിയ വിശേഷം പങ്കുവയ്ക്കുന്നത്.
ഡി എക്‌സ്‌പോ 2022ല്‍ നടന്ന ചടങ്ങില്‍ അവതാറിന്റെ നാലാം ഭാഗമുണ്ടാകുമെന്നാണ് ജെയിംസ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. നാലാം ഭാഗത്തിന്റെ നിര്‍മാണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. അവതാര്‍ രണ്ടാം ഭാഗത്തിന്റെ അവസാന ഘട്ട പണികളിലാണെന്നും ചിത്രം ബിഗ് സ്‌ക്രീനിലെത്തുന്നതില്‍ വളരെ ആകാംക്ഷയുണ്ടെന്നും ജെയിംസ് കാമറൂണ്‍ വെളിപ്പെടുത്തി.
രണ്ടാംഭാഗമായ അവതാര്‍:ദ വേ ഓഫ് വാട്ടര്‍ എന്നതിലെ നിരവധി രംഗങ്ങള്‍ ഉള്‍പ്പെടുത്തി ത്രീഡിയില്‍ പ്രേക്ഷകര്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രണ്ടാം ഭാഗം ഡിസംബര്‍ 16ഓടെ തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടും മൂന്നും സീരിസുകള്‍ ഒരുമിച്ചാണ് ചിത്രീകരിക്കുന്നതെന്നതിനാല്‍ നാലാം ഭാഗമാണ് ഇനി പ്രേക്ഷകര്‍ക്കായി അണിയറയില്‍ ഒരുങ്ങുന്നത്.
Story Highlights: James cameron announced avatar 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here