Advertisement

റഷ്യൻ മിസൈലാക്രമണത്തിൽ യുക്രൈനിൽ ഡാം തകർന്നു; നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ

September 16, 2022
Google News 2 minutes Read

തെക്കൻ യുക്രൈനിൽ റഷ്യൻ മിസൈലാക്രമണത്തിൽ കറാച്ചുനിവ്‌സ്‌കെ ഡാം തക‍‍‍ർന്ന് നിരവധി പ്രദേശത്ത് വെള്ളം കയറി. ക്രൈവി റിഹിലെ ഡാമാണ് റഷ്യ മിസൈൽ ആക്രമണത്തിൽ തകർത്തത്.

ഡാമിന് നേരെ എട്ട് തവണയാണ് മിസൈലാക്രമണം ഉണ്ടായത്. യുക്രൈൻ സേനയുടെ പ്രത്യാക്രമണത്തിനെതിരെ റഷ്യ കരുതിക്കൂട്ടി നടത്തിയ ആക്രമണമാണിതെന്ന് പ്രസിഡന്റ് വ്ലാദിമി‍ർ സെലൻസ്കി ആരോപിച്ചു.

Read Also: താര സംഘടനയായ അമ്മയിൽ ആണ്‍ കോയ്മയില്ലെന്ന് അന്‍സിബ ഹസന്‍

സെലൻസ്കി ജനിച്ചുവള‍ർന്ന ന​ഗരത്തിലെ ഡാമിലാണ് റഷ്യ മിസൈലാക്രമണം നടത്തിയത്. ഡാം തകർന്നതിനെ തുടർന്ന് ഇവിടുത്തെ 112 വീടുകളിൽ വെള്ളം കയറി. വെള്ളം അനിയന്ത്രിതമായി ഒഴുകിയതോടെ, രണ്ട് ജില്ലകളിലെ താമസക്കാരോട് മാറിത്താമസിക്കാനും നി‍ർദേശം നൽകി.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

സംഭവത്തെ തുടർന്ന് തെക്കൻ യുക്രൈനിലെ ജലവിതരണം തടസപ്പെട്ടു. നിലവിൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് സിറ്റി ഹെഡ് ഒലെക്‌സാണ്ടർ വിൽകുൽ പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും വിൽകുൽ പറഞ്ഞു. അതേസമയം റഷ്യ വിഷയത്തിൽ മൗനം തുടരുകയാണ്.

Story Highlights: Zelenskiy condemns ‘vile Russian act’ after strike on dam floods his home city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here