മധുവധക്കേസ്; സാക്ഷി സുനിൽ കുമാറിന്റെ കാഴ്ചയ്ക്ക് തകരാറില്ലെന്ന് ഡോ. നയന; ഡോക്ടറെ കോടതി വിസ്തരിച്ചു

അട്ടപ്പാടി മധുവധക്കേസിൽ 29ാം സാക്ഷി സുനിൽകുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിച്ചു. സുനിൽകുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് ഡോക്ടർ നയന രാമൻകുട്ടി പറഞ്ഞു. ( madhu murder case witness sunil not visually challenged )
Read Also: ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് വാദം; മധു കേസിലെ 36-ാം സാക്ഷിയും കൂറുമാറി
സുനിൽകുമാർ കോടതിയെ കബളിപ്പിച്ചെന്ന പ്രോസിക്യൂഷൻ പരാതി മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും.ഇതിനിടെ കേസിലെ 40ാം സാക്ഷി ലക്ഷ്മി നേരത്തെ നൽകിയ മൊഴിയിൽ തന്നെ ഉറച്ച് നിന്നു.അവശനായ നിലയിലാണ് മധുവിനെ മർദ്ദനശേഷം കണ്ടതെന്നും 13,14,16 പ്രതികളെ ഇതേസമയം സംഭവസ്ഥലത്ത് കണ്ടിരുന്നതായും ആശാവർക്കറായ ലക്ഷ്മി പറഞ്ഞു. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെ ലക്ഷ്മി പൊട്ടിക്കരഞ്ഞു.
Story Highlights: madhu murder case witness sunil not visually challenged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here