ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും

ഭാരത് ജോഡോ യാത്രയിന്ന് ആലപ്പുഴ മഹാത്മാഗാന്ധി കടപുറത്ത് നിന്നാരംഭിക്കും. മത്സ്യ ബന്ധന മേഖലയിലെ പ്രതിസന്ധികളെ കുറിച്ച് രാഹുൽ ഗാന്ധി തൊഴിലാളികളെ നേരിൽ കണ്ട് ചർച്ചചെയ്യും . കണിച്ചുകുളങ്ങരയിലാണ് ഇന്നത്തെ സമാപന സമ്മേളനം നടക്കുക. ( bharat jodo yatra alappuzha )
ഇന്നലെ കർഷകരുമായി കൂടിക്കാഴ്ച്ച നടത്തിയ രാഹുൽ ഗാന്ധിയിന്ന് മത്സ്യത്തൊഴിലാകളെ കണ്ടശേഷമാകും യാത്ര ആരംഭിക്കുക.
ആലപ്പുഴ വാടക്കയ്ൽ കടപ്പുറത്താണ് രാഹുലിന്റെ സന്ദർശനം. മത്സ്യ തൊഴിലാളി മേഖല നേരിടുന്ന പ്രതിസന്ധികൾ കേൾക്കുകയാണ് ലക്ഷ്യം.
മൂന്നാം ദിവസവും ജില്ലയിലേക്ക് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ യാത്രയുടെ ഭാഗമാകാൻ എത്തുമെന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. ഇക്കരണത്താൽ ഗതാഗത നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്.
വൈകിട്ട് 7 ന് ചേർത്തലയിലാണ് പൊതുസമ്മേളനം. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും. 90കിലോമീറ്ററിലൂടെയാണ് ആലപ്പുഴയിൽ പദയാത്ര കടന്ന് പോകുന്നത്.
Story Highlights: bharat jodo yatra alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here