Advertisement

കളിയാക്കപ്പെട്ടവരില്‍ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ്……നിധി മോളെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി

September 19, 2022
2 minutes Read
v shivankutty shared nidhi's viral story in facebook
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ മറ്റൊരു കുട്ടിയുടെ വാക്കുകളില്‍ വേദനിക്കാതെ താന്‍ ഒരു മിടുക്കിക്കുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന മൂന്നാം ക്ലാസുകാരിയുടെ കഥ സോഷ്യല്‍ മിഡിയ ഏറ്റെടുത്തിരുന്നു. കുട്ടിത്തം നിറഞ്ഞ കൈയക്ഷരത്തോടെ നിധി എന്ന കുട്ടിയെഴുതിയ കഥ അമ്മ അനുശ്രീ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കുഞ്ഞുനിധി വൈറലായത്. ഇപ്പോള്‍ നിധിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Read Also: ഒരു കുട്ടി പറഞ്ഞു, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്, പക്ഷേ നിധി ഒരു മിടുക്കിക്കുട്ടിയാണ്; ഹൃദയം കവര്‍ന്ന് മൂന്നാം ക്ലാസുകാരി എഴുതിയ കഥ

മിടുക്കി എന്നാണ് നിധിയെ മന്ത്രിയപ്പൂപ്പന്‍ വിളിച്ചത്. നിധിയുടെ ചിത്രവും എഴുതിയ കത്തും ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
‘ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരില്‍ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ് നിധി മോളേ’ എന്നും വി ശിവന്‍കുട്ടി കുറിച്ചു.

Read Also: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്‌

അമ്മ ജോലി സ്ഥലത്തുനിന്നെത്താന്‍ കാത്തിരുന്ന ഇടവേളയിലാണ് മൂന്നാം ക്ലാസുകാരി നിധി സ്‌കൂളില്‍ നടന്ന ‘ചെറിയ ഭൂകമ്പം’ കഥയാക്കി മാറ്റിയത്. എന്നാപ്പിന്നെ ഒരു കഥ വായിക്കാമെന്ന ക്യാപ്ഷനോടെ അമ്മ അനുശ്രീ പോസ്റ്റ് ചെയ്ത കഥയ്ക്ക് ഫേസ്ബുക്കില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story Highlights: v shivankutty shared nidhi’s viral story in facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement