Advertisement

എ.കെ.ജി സെന്റർ ആക്രമണം; ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

September 24, 2022
Google News 2 minutes Read

എ.കെ.ജി സെന്റർ ആക്രമണ കേസിലെ പ്രതി ജിതിനുമായി ക്രൈം ബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.അതേ സമയം തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.ജിതിനെ കോൺഗ്രസ്സ് സംരക്ഷിക്കുമെന്ന് കെ. പി സി സി അധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ വ്യകതമാക്കിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയാണ്.എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിയാൻ ജിതിന് മാറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.ഗൗരീശപട്ടത്തു വെച്ച് ജിതിന് വാഹനം കൈമാറിയ മറ്റൊരാളെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.മാത്രവുമല്ല കേസിൽ നിർണ്ണായകമായ ഡിയോ സ്‌കൂട്ടർ കണ്ടെത്തണം.ജിതിൻ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. തെളിവുകളായ ടീ ഷർട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. ഇതിനായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു എ.കെ.ജി സെന്ററിലടക്കം രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം.

Read Also: AKG Centre Attack: ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം: കെ സുധാകരന്‍

അതിനിടെ പ്രവർത്തകരെ കള്ളകേസിൽ കുടുക്കുന്നുവെന്നു ആരോപിച്ചു യൂത്ത്കോൺഗ്രസ്സ് ഇന്നി തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച്‌
നടത്തും.പ്രതി ജിതിനെ പാർട്ടി സംരക്ഷിക്കുമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ തന്നെ ഇന്നലെ വ്യക്തമാക്കി.എ.കെ.ജി സെന്റർ ആക്രമണം സിപിഐഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമെന്നായിരുന്നു കെ.സുധാകരന്റെ പരിഹാസം.കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കോടതിയിൽ കൊണ്ട് പോയാൽ പതിവുപോലെ മുഖ്യമന്ത്രിക്ക് യൂ -ടേൺ അടിക്കേണ്ടി വരുമെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.

Story Highlights: AKG Centre attack Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here