സംസ്ഥാന ചലച്ചിത്ര അവാർഡ്; വിതരണച്ചടങ്ങ് ഇന്ന്
സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണച്ചടങ്ങ് ഇന്ന് തിരുവനന്തപുരത്ത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരവിതരണം ഉത്ഘാടനം ചെയ്യും. ( kerala state film awards distribution today )
കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ കെ.പി കുമാരനും ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറും ഏറ്റുവാങ്ങും.
മികച്ച നടനുള്ള അവാർഡ് ബിജു മേനോനും ജോജു ജോർജിനും, മികച്ച നടിക്കുള്ള അവാർഡ് രേവതിക്കും സമ്മാനിക്കും. മികച്ച സംവിധായകനുള്ള അവാർഡ് ദിലീഷ് പോത്തനാണ്. ആഗസ്റ്റ് മൂന്നിന് നിശ്ചയിച്ചിരുന്ന ചടങ്ങ് അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
Story Highlights: kerala state film awards distribution today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here