Advertisement

മികവിന്റെ പട്ടികയില്‍ അതിവേഗ കുതിപ്പുമായി കുവൈറ്റ് എയര്‍വേയ്‌സ്; മികച്ച എയര്‍ലൈന്‍ പുരസ്‌കാരം ഗള്‍ഫ് എയറിന്

September 25, 2022
Google News 2 minutes Read
best airline awards to gulf air and kuwait airways

ഏറ്റവും മികച്ച അന്തരാഷ്ട്ര എയര്‍ലൈനുകളുടെ പട്ടികയില്‍ 76ാം സ്ഥാനം നേടി കുവൈറ്റ് എയര്‍വേയ്‌സ്. സ്‌കൈട്രാക്‌സ് വെബ്‌സൈറ്റ് ഈ വര്‍ഷം നടത്തിയ പഠനത്തിന്‍രെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷം 179ാം സ്ഥാനത്തായിരുന്നു കുവൈറ്റ് എയര്‍വേയ്‌സിന്റെ സ്ഥാനം. ഒറ്റവര്‍ഷം കൊണ്ട് അതിവേഗം കുതിച്ച് 76ാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞത് നേട്ടമായി കാണുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Read Also: യാത്രാ വിലക്ക് നീക്കണം ഇന്‍ഡിഗോയ്ക്ക് കത്തയച്ച് ഇ.പി ജയരാജന്‍

അതേസമയം ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ പുരസ്‌കാരം ബഹ്‌റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറിന് ലഭിച്ചു. യാത്രക്കാര്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം. യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് 2018ല്‍ ഗള്‍ഫ് എയര്‍ ആരംഭിച്ച പദ്ധതിയുടെ വിജയമാണ് പുരസ്‌കാര നേട്ടത്തിലേക്ക് നയിച്ചത്.

Story Highlights: best airline awards to gulf air and kuwait airways

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here