വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. പൊലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാര്‍ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കോടതിയലക്ഷ്യഹര്‍ജിയും ഇന്ന് പരിഗണിക്കുന്നത്.
Read Also: വിഴിഞ്ഞം സമരസമിതി ഗവർണറെ കണ്ടു; കേന്ദ്രസർക്കാരിൻറെ സഹായത്തിനായി ഇടപെടുമെന്ന് ഗവർണർ
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി കഴിഞ്ഞതവണ നിരീക്ഷിച്ചിരുന്നു.
Story Highlights: Adani Group’s contempt plea in vizhinjam port protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here