Advertisement

Ini Utharam review: പോരാടുന്നതെങ്ങനെ! തളരാതെ മുന്നോട്ടു പോകുന്നതെങ്ങനെ! ; ചോദ്യങ്ങൾക്ക് ഉത്തരം നൽകി ‘ഇനി ഉത്തരം’

October 7, 2022
Google News 2 minutes Read
ini utharam movie review

ത്രില്ലർ സിനിമകൾ ഒരു പുതുമയല്ലലോ, മുൻപ് എത്ര തവണ കണ്ടിരിക്കുന്നു എന്ന് ചോദിക്കുന്നവർക്ക് വ്യത്യസ്തയിലൂടെ ഉത്തരം നൽകിയിരിക്കുകയാണ് ‘ഇനി ഉത്തരം’ എന്ന കുടുംബ പ്രേക്ഷക ചിത്രം. ത്രസിപ്പിക്കുന്ന ഷോർട്ടുകൾ, ത്രില്ലടിപ്പിക്കുന്ന ഡയലോഗുകൾ, പിടിച്ചിരുത്തുന്ന മികച്ച ഒരു തിയേറ്റർ അനുഭവം എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ചിത്രം കണ്ടിറങ്ങി വരുന്നവരുടെ മുഖത്തുണ്ട് നല്ല സിനിമ അനുഭവിച്ചിറങ്ങിയതിന്റെ സന്തോഷം ( ini utharam movie review ).

ഒറ്റക്ക് നിന്ന് പൊരുതി വിജയം കൈവരിക്കുന്ന ‘ജാനകി’ എന്ന കഥാപാത്രം അതിഗംഭീരമായി ചിത്രത്തിൽ ചെയ്തിട്ടുണ്ട് നടി അപർണ ബാലമുരളി. ജാനകിയുടെ ധൈര്യത്തിന്റെ കഥയാണ് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം എന്ന ചിത്രം പറയുന്നത്. ഒരു കന്നി സംവിധായകനായ സുധീഷ് രാമചന്ദ്രന് പ്രേക്ഷകരുടെ മനസറിഞ്ഞ് പ്രണയവും സംഗീതവും ത്രസിപ്പിക്കുന്ന രംഗങ്ങളും സമന്വയിച്ച് നൽകാൻ സാധിച്ചിട്ടുണ്ട്.

Read Also: സിൽവർ ലൈൻ സാമൂഹികാഘാത പഠനം; പഴയ ഏജൻസികളെ തന്നെ ഏൽപ്പിക്കുന്നതിൽ മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്ന് നിയമ വകുപ്പ്

അപർണയുടെ ജാനകി എന്ന കഥാപാത്രം താൻ ഒരു കൊലപാതകം ചെയ്തുവെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുന്നു. കണ്ണിൽ ദൃഢനിശ്ചയവും നെഞ്ചിൽ അണയാത്ത തീയുമായിരുന്നു ജാനകിയുടെ ആ കഥാപാത്രത്തിന്റേത്. “താൻ ഒരാളെ കൊന്നു എന്ന് പൊലീസ് സ്റ്റേഷനിൽ വന്ന് പറയണമെങ്കിൽ എനിക്ക് ഞാൻ ഒരു ഭീരു ആയിരിക്കില്ല” എന്ന ഒറ്റ ഡയലോഗിലൂടെ അപർണയുടെ കഥാപാത്രം ശക്തിയുറ്റതാണെന്ന് തുടക്കത്തിൽ തന്നെ പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ സംവിധായകന് സാധിച്ചു. ആരാണ് ആ പെൺകുട്ടി? എന്താണ് ആ കൊലപാതകത്തിന്റെ പിന്നിലെ ഉദ്ദേശം എന്നാണ് ആദ്യ ഘട്ടത്തിലെ പ്രമേയം.

ആദ്യ പകുതിയിലെ പോലെ തന്നെ രണ്ടാം പകുതിയിലും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ ആണ് ചിത്രം കടന്നു പോകുന്നത്. ശക്തരായ പൊലീസ് കഥാപാത്രങ്ങൾ എല്ലാം ചുറ്റും വെല്ലുവിളിയുടെ നിൽക്കുന്നുണ്ടെങ്കിലും ഒരു ഘട്ടത്തിൽ പോലും മനസിടറാതെ, തല താഴ്ത്താതെ തോറ്റുപോയാലും അവസാന ശ്വാസം വരെ പൊരുതിതോൽക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ച ജാനകി എന്ന കഥാപാത്രം തന്നെയാണ് എടുത്തു പറയേണ്ടത്. തുടക്കത്തിൽ നിഗൂഢതകൾ ഒളിപ്പിച്ച ആ കഥാപാത്രം അത്ര പെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസിൽ നിന്നും ഇറങ്ങി പോകില്ല. ദേശീയ അവാർഡിന് ശേഷമുള്ള അപർണയുടെ ആദ്യത്തെ തിയറ്റർ റിലീസായ ചിത്രം ഈ അഭിനേത്രിയുടെ കരിയറിൽ മറ്റൊരു മാസ്റ്റർ പീസായേക്കും. എല്ലാ ഉത്തരത്തിനും ഒരു ചോദ്യം എന്ന് എന്തുകൊണ്ട് ടൈറ്റിൽ കൊടുത്തു എന്ന് ഈ ചിത്രം കണ്ടാൽ മനസിലാകും.

Read Also: ആ സംഭവത്തിന് ശേഷം കെഎസ്ആർടിസി ബസുകളുടെ മുന്നിലും വാതിലുകൾ വന്നു, സ്ത്രീകളുടെ യാത്ര പിന്നിലുമായി; ഇന്നും മായാത്ത മുറിപ്പാടായി ഐങ്കൊമ്പ് ബസ് അപകടം

മലയാള സിനിമയിലെ ത്രില്ലറുകളുടെ മാസ്റ്റർ എന്നറിയപ്പെടുന്ന ജിത്തു ജോസഫിന്റെ ശിഷ്യൻ ആണ് സുധീഷ് രാമചന്ദ്രൻ. ​ഗുരുവിന്റെ അതേ ശൈലി തന്നെ ശിഷ്യന്റെ ഈ ചിത്രത്തിലും ചിലയിടങ്ങളിൽ നമുക്ക് കാണാം. ജാനകിയുടെ പ്രണയവും നിസഹായാവസ്ഥയും നി​ഗൂഢതകളുമെല്ലാം അപർണയുടെ കൈകളിൽ ഭദ്രമായിരുന്നു. കലാഭവൻ ഷാജോൺ അവതരിപ്പിച്ച കരുണൻ എന്ന സി.ഐ കഥാപാത്രം ഷാജോണിന്റെ പൊലീസ് വേഷങ്ങളിൽ മികവുറ്റത്തിൽ ഒന്ന് എന്നത് തീർച്ച. നടന്മാരായ ഹരീഷ് ഉത്തമനും ചന്തുനാഥും പൊലീസ് വേഷങ്ങളിൽ ഗംഭീര പ്രകടനം നടത്തിയിട്ടുണ്ട്. ജാഫർ ഇടുക്കി, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ഷാജു ശ്രീധർ എന്നിവരും അവരവരുടെ വേഷങ്ങളോട് നീതിപുലർത്തി. രവിചന്ദ്രന്റെ ക്യാമറയാണ് പ്രേക്ഷകനെ ചിത്രത്തിലേക്ക് പിടിച്ചു വലിക്കുന്ന മറ്റൊരു ഘടകം. പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പരിചയസമ്പന്നനായ ഛായാഗ്രാഹകനായി. എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് വരുൺ, അരുൺ എന്നീ സഹോദരങ്ങളാണ്. ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഒരു സ്ഥാനം നേടിയെടുത്ത ഹിഷാം ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ പശ്ചാത്തല ഭംഗി പോലെ തന്നെ ആണ് പശ്ചാത്തല സംഗീതവും ഹിഷാം ഒരുക്കിയിരിക്കുന്നത്.

നായിക പ്രാധാന്യമുള്ള ചിത്രമാണ് ഇനി ഉത്തരം എന്ന് പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണ്. മറ്റുഭാഷകളിൽ നായികാകേന്ദ്രീകൃതമായ ത്രില്ലറുകൾ ഇറങ്ങുമ്പോൾ മലയാളത്തിൽ അധികം ഇല്ല എന്ന മലയാളികളുടെ സങ്കടത്തിനു വിരാമം ഇട്ടുകൊണ്ടാണ് ഇനി ഉത്തരത്തിന്റെ വരവ്. നായികക്കൊപ്പം തന്നെ മറ്റു കഥാപാത്രങ്ങൾ എല്ലാം ശക്തമാർന്ന പ്രകടനം കാഴ്ചവെച്ചതാണ് ചിത്രത്തിന്റെ വിജയം എന്ന് തന്നെ പറയാം.

Story Highlights: ini utharam movie review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here