വിഴിഞ്ഞം തുരങ്ക റെയില്‍പാതയ്ക്ക് അനുമതിയില്ല; വ്യക്തത വരുത്തി പുതിയ അപേക്ഷ നല്‍കാന്‍ നിര്‍ദേശം

വിഴിഞ്ഞത്തെ തുരങ്ക റെയില്‍പാതയ്ക്ക് അനുമതി നിഷേധിച്ച് വിദഗ്ധ സമിതി. വനം-പരിസ്ഥിതി മന്ത്രാലയ വിദഗ്ധ സമതിയുടേതാണ് നടപടി. നേരത്ത അനുമതി നല്‍കിയ രൂപരേഖയിലെ മാറ്റം സമിതി അംഗീകരിച്ചില്ല. കടല്‍ത്തീരത്ത് നിന്ന് 130 കിലോമീറ്റര്‍ അടുത്താണ് പാതയുടെ പ്രവേശന കവാടമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
തുരങ്ക പാത വരുന്നതോടെ മത്സ്യത്തൊഴിലാളികളെ ബാധിക്കുമോ എന്നത് പഠിക്കണം. 12 കാര്യങ്ങളില്‍ പഠനം നടത്തി വ്യക്തത വരുത്തിയ ശേഷം പുതിയ അപേക്ഷ നല്‍കാനാണ് നിര്‍ദേശം.
Read Also: വിഴിഞ്ഞം സമരം: തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ച് സര്‍ക്കാര്‍
അതേസമയം തുരങ്കപാതയ്ക്കുള്ള അപേക്ഷ തിരുത്തി നല്‍കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു. പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ 10.7 കിലോമീറ്ററാണ് തുരങ്കറെയില്‍പാത.
Story Highlights: no permission for vizhinjam rail tunnel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here