Advertisement

എൽദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്

October 14, 2022
Google News 2 minutes Read
police moves for eldhose kunnappilly arrest

പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. അനുമതി ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കും. ( police moves for eldhose kunnappilly arrest )

ചൊവ്വാഴ്ച മുതൽ എം.എൽ.എ ഒളിവിലെന്നാണ് പൊലീസ് വിലയിരുത്തൽ. എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലെക്ക് കടക്കുക.

Read Also: മരിക്കുവോളം സത്യസന്ധമായി ജീവിക്കും; തെറ്റ് ചെയ്തിട്ടില്ലെന്ന് എൽദോസ് കുന്നപ്പിള്ളിൽ

അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി.ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകും.

Story Highlights: police moves for eldhose kunnappilly arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here