കണ്ണൂർ അംഗണവാടിയിൽ രാത്രി അതിക്രമിച്ചു കയറി കഞ്ഞിവച്ച് കുടിച്ച കള്ളൻ അറസ്റ്റിൽ

കണ്ണൂർ താവക്കരയിലെ അംഗണവാടിയിൽ രാത്രി അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും കഞ്ഞിവച്ച് കുടിക്കുകയും ചെയ്ത കള്ളൻ അറസ്റ്റിൽ. മട്ടന്നൂർ സ്വദേശി വിജേഷാണ് പിടിയിലായത്. 3 തവണയാണ് പ്രതി ഈ അംഗണവാടിയിൽ കയറി നാശനഷ്ടം വരുത്തുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും ചെയ്തത്. ( robber cooked in kannur anganwadi )
കള്ളന്മാർ പലവിധമുണ്ട്. എന്നാൽ വ്യത്യസ്തനായ ഒരു കള്ളനാണ് കണ്ണൂരിൽ പോലീസ് പിടിയിലായത്. ഒരു തവണയല്ല മൂന്നു തവണയാണ് കള്ളൻ താവക്കരയിലെ അംഗൻവാടിയിൽ കയറിയത്. അംഗൻവാടിയിൽ നിന്ന് അരിയും പയറും, എടുത്ത് പാചകം ചെയ്ത് കഴിച്ചു. ഓംലേറ്റും തയ്യാറാക്കി കഴിച്ചു. സാധന സാമഗ്രികൾ നശിപ്പിക്കുകയും ജനൽ ചില്ലുകളും ടൈലുകളും തകർക്കുകയും ചെയ്തു. അങ്കണവാടിയിൽ കാര്യമായി ഒന്നും മോഷ്ടിക്കാൻ ഇല്ലാത്തതിനാൽ ഒന്നും പുറത്തേക്ക് കൊണ്ടുപോയിട്ടില്ല. സംഭവം പലതവണ ആവർത്തിച്ചതോടെ പോലീസ് ഈ വെറൈറ്റി കള്ളനെ വലയിലാക്കാൻ ഊർജ്ജിതമായ അന്വേഷണം നടത്തി. ഒടുവിൽ മട്ടന്നൂർ സ്വദേശിയായ വിജേഷ് പോലീസ് പിടിയിൽ. വിശന്നു പറഞ്ഞ ഒരു സാധുവാണല്ലോ ഈ കള്ളൻ എന്ന് തോന്നാം. എന്നാൽ പ്രതി ആള് ചില്ലറക്കാരനല്ലെന്നാണ് പൊലീസ് പറയുന്നത്.
വിജേഷിനെതിരെ കണ്ണൂർ ജില്ലയ്ക്ക് അകത്തും പുറത്തുമായി ഇരുപതോളം മോഷണ കേസുകളുണ്ടെന്ന് ടൗൺ സിഐ ബിനു മോഹൻ പറഞ്ഞു.
താണയിലെ മറ്റൊരു അംഗനവാടിയിലും മോഷണം നടത്തിയത് വിജേഷ് തന്നെയെന്നാണ് പോലീസ് കണ്ടെത്തൽ. കണ്ണൂർ പഴയ ബസ്സ്റ്റാൻഡിലെ ടെസ്റ്റെയിൽസ് ഷോപ്പിൽ മോഷണം നടത്താൻ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. രണ്ട് കേസിലും പ്രതി ഒരാൾ തന്നെയെന്ന് പിന്നാലെ പോലീസ് തിരിച്ചറിഞ്ഞു. സംഘമായും ഒറ്റയ്ക്കുമൊയി 20-ലധികം മോഷണ കേസുകളാണ് പ്രതിക്കെതിരെയുള്ളത്.
Story Highlights: robber cooked in kannur anganwadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here