ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്ത്; ദീപിക 10-ാം സ്ഥാനത്ത്; ഒന്നാം സ്ഥാനം ഈ നടിക്ക്

ഇംഗ്ലീഷ് നടി ജോഡീ കോമറിനെ ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തെരഞ്ഞെടുത്തു. അഴകളവുകളുടെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു ഈ തെരഞ്ഞെടുപ്പ്. ഹാർലി സ്ട്രീറ്റ് കോസ്‌മെറ്റിക് സർജൻ ഡോ.ജൂലിയൻ ഡി സിൽവയാണ് ലോക സുന്ദരിയെ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് ദീപിക പദുക്കോൺ ആദ്യ പത്തിൽ ഇടം നേടി. ( worlds most beautiful woman )
പുരാതന ഗ്രീക്ക് വിദ്യയായ ‘ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി’ മുന്നോട്ട് വയ്ക്കുന്ന അഴകളവുകളാണ് മാനദണ്ഡം. കണ്ണുകൾ, പുരികം, മുക്ക്, ചുണ്ട്, താടി, താടിയെല്ല് എന്നിവയുടെ ആകൃതി, അളവ് എന്നിവയെല്ലാം പരിഗണിച്ചാണ് സുന്ദരിയെ തെരഞ്ഞെടുക്കുന്നത്.
Read Also: നടി ദീപിക പദുക്കോൺ ആശുപത്രിയിൽ
98.7 ശതമാനമായിരുന്നു ജോഡീ കോമറിന്റെ റേഷ്യോ. രണ്ടാം സ്ഥാനം സെൻഡായയ്ക്കാണ്. മൂന്നാം സ്ഥാനത്ത് ബെല്ല ഹദീദും നാലാം സ്ഥാനത്ത് ബെയോൺസും അഞ്ചാം സ്ഥാനത്ത് അരിയാന ഗ്രാൻഡെയും ആറാം സ്ഥാനത്ത് ടെയ്‌ലർ സ്വിഫ്റ്റുമാണ്. കിം കർദാഷ്യൻ എട്ടാം സ്ഥാനത്താണ്. ഒൻപതാം സ്ഥാനത്ത് ദീപിക പദുകോണുമുണ്ട്.
Story Highlights: worlds most beautiful woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here