പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയത്ത് നിലനിന്നിരുന്ന നരബലി സമ്പ്രദായത്തെ കുറിച്ചുള്ള പുസ്തകം വീണ്ടും ചർച്ചയാകുന്നു

പത്തനംത്തിട്ട ഇലന്തൂരിലുണ്ടായ നരബലിയുടെ പശ്ചാതലത്തിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അനിൽ കൂമാറിന്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാവുകയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയം തിരുവാർപ്പിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായത്തിനെപറ്റിയുള്ള നാട്ടറിവിൽ നിന്നും രൂപപ്പെട്ട ആഖ്യാനമാണ് പുസ്തകം. ( narabali book about human sacrifice )
ചരിത്രവും ഭാവനയും ചേർന്നതാണ് കെ അനിൽകുമാറിന്റെ പുസ്തകം. ഒരു കാലത്ത് തന്റെ നാട്ടിൽ നിലനിന്നിരുന്ന നരബലി സമ്പ്രദായവും സാമൂഹ്യ ജീവിതവുമാണ് പുസ്തക വിവരണത്തിലൂടെ പുനർജനിക്കുന്നത്.
‘നരബലിക്കിടെ രക്ഷപ്പെട്ട ഒരു സ്ത്രീയുണ്ട്. ബലി കൊടുക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും ബലിക്ക് ശേഷം കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ അമ്മ കുഞ്ഞിനേയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. അവരെ ചക്കിയമ്മ എന്നാണ് വിളിക്കുന്നത്. ചക്കിയമ്മയുടെ കഴുത്തിൽ ഇപ്പോഴും വെട്ടിയ പാടുണ്ട്’- അനിൽ കുമാർ പറയുന്നു. വിശ്വാസം അലിഞ്ഞുചേർന്ന ക്രിമിനൽ പ്രവർത്തിയാണ് പത്തനംത്തിട്ടയിലെ സംഭവമെന്നും അനിൽകുമാർ പറയുന്നു.
Read Also: ഇലന്തൂര്‍ നരബലി കേസ്; ഷാഫി പണയം വച്ചത് പത്മത്തിന്റെ സ്വര്‍ണമെന്ന് സ്ഥിരീകരിച്ചു
കേരളമാകെ നരബലിയുടെ പിന്നാലെ അല്ലെങ്കിലും സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ പൂർണമായും ഒഴിഞ്ഞു പോയിട്ടില്ല.
Story Highlights: narabali book about human sacrifice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here