വികൃതി കാണിച്ച കുഞ്ഞിനെ മുഖംമൂടി ധരിച്ച് ഭയപ്പെടുത്തിയ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ കേസ്
വികൃതി കാണിച്ച കുഞ്ഞുങ്ങളെ മുഖംമൂടി ധരിച്ച് ഡേ കെയര്‍ ജീവനക്കാര്‍ ഭയപ്പെടുത്തുന്ന അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയതിന് പിന്നാലെ മിസിസ്സിപ്പിയിലെ ഡേ കെയര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. മിസിസ്സിപ്പിയിലെ ലിറ്റില്‍ ബ്ലേസിംഗ് ഡേ കെയറിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കുട്ടികളെ ഭയപ്പെടുത്തിയ അഞ്ച് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. (Mississippi day care employees fired over viral videos)
ഈ മാസം നാലാം തിയതിയാണ് കേസിന് ആസ്പദമായ വിഡിയോ പുറത്തെത്തിയത്. സിയേര മക്കാന്‍ഡില്‍സ്, ഓസ് അന്ന, ഷീന്‍ ഷെല്‍ട്ടണ്‍, ജെന്നിഫര്‍ ന്യൂമാന്‍, ട്രേസി ഹ്യൂസ്റ്റണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി
ഭയപ്പെടുത്തുന്ന മാസ്‌ക് ധരിച്ച് സിയേര കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും കുഞ്ഞുങ്ങള്‍ വാവിട്ട് നിലവിളിക്കുന്നതുമായ വിഡിയോയാണ് പുറത്തുവന്നത്. ഇനി വികൃതി കാണിക്കുമോ അതോ ഞാന്‍ നിന്നെ പിടിച്ചുകൊണ്ടുപോകണോ എന്ന് വ്യത്യസ്ത ശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നതും കുഞ്ഞുങ്ങള്‍ ഭയന്ന് അനങ്ങാനാകാതെ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. കുട്ടി ഭയന്ന് മുഖം പൊത്തി നില്‍ക്കുമ്പോള്‍ കുഞ്ഞിന്റെ മുഖത്തോട് ചേര്‍ന്ന് തന്റെ മുഖം ചേര്‍ത്ത് ഡേ കെയര്‍ ജീവനക്കാരി അലറിയതും വിഡിയോയിലുണ്ടായിരുന്നു.
Story Highlights: Mississippi day care employees fired over viral videos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here