ദേശീയ ഗാനത്തിനിടെ വികാരഭരിതനായി രോഹിത് ശർമ: വിഡിയോ

ദേശീയ ഗാനത്തിനിടെ വികാരഭരിതനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ സൂപ്പർ 12 പോരാട്ടത്തിനു മുൻപ് ഇന്ത്യയുടെ ദേശീയ ഗാനം പ്ലേ ചെയ്തപ്പോഴാണ് രോഹിത് വികാരഭരിതനായത്. ഇതിൻ്റെ വിഡിയോ ഐസിസി തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. രോഹിത് ശർമ നായകനാവുന്ന ആദ്യ ഐസിസി ഇവൻ്റാണ് ഇത്. (Rohit Sharma emotional anthem)
Read Also: ബാബർ അസം ഗോൾഡൻ ഡക്ക്; ഇന്ത്യക്ക് സ്വപ്ന തുടക്കം
അതേസമയം, മത്സരത്തിൽ പാകിസ്താന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ബാബർ അസം (0), മുഹമ്മദ് റിസ്വാൻ (4) എന്നിവരെയാണ് പാകിസ്താനു നഷ്ടമായത്. ഇരുവരെയും അർഷ്ദീപ് സിംഗ് മടക്കി അയച്ചു. ബാബറിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ അർഷ്ദീപ് റിസ്വാനെ ഭുവനേശ്വർ കുമാറിൻ്റെ കൈകളിലെത്തിച്ചു.
രണ്ടാം ഓവർ എറിഞ്ഞ അർഷ്ദീപ് തൻ്റെ ആദ്യ പന്തിൽ തന്നെ ബാബറെ കുടുക്കി. ബാബർ ഡിആർഎസ് എടുത്തെങ്കിലും ഓൺഫീൽഡ് കോൾ നിലനിൽക്കുകയായിരുന്നു. തൻ്റെ രണ്ടാം ഓവറിൽ, ഇന്നിംഗ്സിലെ നാലാം ഓവറിലെ അവസാന പന്തിൽ റിസ്വാനെയും അർഷ്ദീപ് മടക്കി. ബൗൺസർ ഹുക്ക് ചെയ്യാൻ ശ്രമിച്ച റിസ്വാൻ ഡീപ് ഫൈൻ ലെഗിൽ ഭുവിയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.
ഓപ്പണർമാർ പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഷാൻ മസൂദും ഇഫ്തിക്കാർ അഹ്‌മദും ചേർന്ന് സാവധാനത്തിൽ ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയാണ്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 76 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ഷാൻ മസൂദ് (27), ഇഫ്തിക്കാർ അഹ്‌മദ് (51) എന്നിവർ ക്രീസിൽ തുടരുകയാണ്. 32 പന്തിലാണ് ഇഫ്തിക്കാറിൻ്റെ ഫിഫ്റ്റി. 12 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 91 റൺസാണ് പാകിസ്താൻ നേടിയിരിക്കുന്നത്.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് പിച്ചാണെങ്കിലും മഴ സാധ്യതയും മൂടിക്കെട്ടിയ അന്തരീക്ഷവും പരിഗണിച്ചാണ് രോഹിത് പാകിസ്താനെ ബാറ്റിംഗിനയച്ചത്.
Read Also: പാക് ഓപ്പണർമാരെ മടക്കി അർഷ്ദീപ്; കളിയിൽ പിടിമുറുക്കി ഇന്ത്യ
ടീമുകൾ
India : Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh
Pakistan : Babar Azam(c), Mohammad Rizwan(w), Shan Masood, Haider Ali, Mohammad Nawaz, Shadab Khan, Iftikhar Ahmed, Asif Ali, Shaheen Afridi, Haris Rauf, Naseem Shah
Story Highlights: Rohit Sharma emotional national anthem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here