പാലക്കാട് തെരുവ് നായ വയോധികൻറെ മുഖത്തെ മാംസം കടിച്ചുപറിച്ചു

പാലക്കാട് കൊടുവായൂർ ആണ്ടിത്തറയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് രാവിലെ നാല് പേരെ ആക്രമിച്ചു. കാക്കിയൂർ സ്വദേശിയുടെ മുഖത്തെ മാംസം കടിച്ചുപറിച്ചു. മുറിവ് സ്റ്റിച്ച് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.(stray dog attack in palakkad)
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
ഇന്ന് രാവിലെ അഞ്ച് മണിയോടെ അറുപത്തിയഞ്ചുകാരനായ വയ്യാപുരി എന്ന വയോധികൻ ചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ചായ കുടിച്ച് മടങ്ങി വരുന്നതിനിടെയാണ് കടിയേറ്റത്. നായ വരുന്നത് കണ്ട് കല്ലെടുത്തു ആ സമയത്താണ് നായ കടിച്ചത്. പ്രദേശത്തെ മറ്റു ചിലരെയും നായ കടിച്ചിരുന്നു.
Story Highlights: stray dog attack in palakkad
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!