Advertisement

അജിങ്ക്യ രഹാനെ കൗണ്ടി ക്രിക്കറ്റിലേക്ക്; ലെസ്റ്റർഷയറിന് വേണ്ടി കളിക്കുമെന്ന് റിപ്പോർട്ട്

October 27, 2022
Google News 2 minutes Read

മുൻ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കൗണ്ടി ക്രിക്കറ്റിൽ കളിക്കുമെന്ന് റിപ്പോർട്ട്. 34 കാരനായ രഹാനെ 2023 ൽ കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും റോയൽ ലണ്ടൻ കപ്പിലും ലെസ്റ്റർഷെയറിന് വേണ്ടി കളിക്കുമെന്നാണ് വിവരം. ഈ വർഷം ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ശേഷം രഹാനെ ഇന്ത്യക്കായി ടെസ്റ്റ് ടീം കുപ്പായം അണിഞ്ഞിട്ടില്ല.

2023ലെ കൗണ്ടി സീസണിൽ രഹാനെ ലെസ്റ്റർഷയറിന് വേണ്ടി കളിക്കുമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ‘ദ ഡെയ്‌ലി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് അദ്ദേഹത്തെ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. 140 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് രഹാനെ ആകെ 4931 റൺസ് നേടിയിട്ടുണ്ട്. ഇതിനിടയിൽ ആകെ 12 സെഞ്ചുറികളാണ് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ 188 റൺസാണ്.

റെഡ് ബോൾ ക്രിക്കറ്റിൽ പരിചയ സമ്പന്നനായ രഹാനെ സൈൻ ചെയ്യുന്നതോടെ ലെസ്റ്റർഷെയറിന്റെ കരുത്ത് പകരും. 2022 കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിൽ ലെസെസ്റ്റർഷെയർ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുമായി ഫിനിഷ് ചെയ്യുകയും ഏഴാം സ്ഥാനത്തുള്ള സസെക്സിനേക്കാൾ (128) 35 പോയിന്റ് പിന്നിലായുമാണ് ടീം സീസൺ അവസാനിപ്പിച്ചത്. വിദേശ പിച്ചുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത രഹാനെ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തി ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

Story Highlights: Leicestershire sign India Test batter Ajinkya Rahane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here