Advertisement

‘മന്ത്രിയുടെ പ്രസംഗം നീണ്ടു; പ്രസംഗം നിര്‍ത്തിച്ച് അമിത് ഷാ’; അസ്വാഭാവികതയില്ലെന്ന് ഹരിയാന ആഭ്യന്തരമന്ത്രി

October 29, 2022
Google News 3 minutes Read

കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയിൽ സ്വാഗത പ്രസംഗം അകാരണമായി നീട്ടിക്കൊണ്ടുപോയ ഹരിയാന ആഭ്യന്തര മന്ത്രിയെ ശാസിച്ചും പ്രസംഗം മുഴുമിപ്പിക്കാൻ അനുവദിക്കാതെ നിർത്തിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രസംഗിക്കാൻ അനുവദിച്ച അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും സംസാരം തുടര്‍ന്ന ഹരിയാന ആഭ്യന്തര മന്ത്രിയോട് പ്രസംഗം അവസാനിപ്പിക്കാൻ അമിത് ഷാ ആവശ്യപ്പെടുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. (Amit Shah puts full stop to Haryana minister lengthy speech)

ഒരു പൊതുയോഗത്തിലെ പ്രസംഗത്തിൽ അധ്യക്ഷനായ കേന്ദ്ര ആഭ്യന്തര മന്ത്രി ഇടപെടുന്നതിൽ അസ്വാഭാവികതയില്ലെന്ന് മന്ത്രി പറഞ്ഞു. തന്നോട് മാത്രമല്ല യോഗത്തിൽ സംസാരിച്ച പലരുടെയും പ്രസംഗവും അവസാനിപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നുവെന്നും അനിൽ വ്യക്തമാക്കി.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

അനിൽ വിജിൻ്റെ എട്ടര മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ നാല് തവണയാണ് അമിത് ഷാ ഇടപ്പെട്ടത്. എന്നിട്ടും പ്രസം​ഗം തുടർന്ന മന്ത്രിയെ അമിത് ഷാ ഇടപെട്ട് അവസാനിപ്പിച്ചു. പരിപാടിയിൽ അമിത് ഷാക്ക് നന്ദി പറയുകയായിരുന്നു അനിൽ വിജിന്റെ ചുമതല. എന്നാൽ‌ അദ്ദേഹം വിഷയത്തിൽ നിന്ന് തെന്നിമാറി. മന്ത്രി വിഷയത്തിൽ നിന്ന് തെന്നിമാറിയതോടെ അമിത് ഷാ മന്ത്രിക്ക് കുറിപ്പ് അയച്ചു. സംസാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടായിരുന്നു കുറിപ്പ്.

എന്നാൽ കുറിപ്പ് അവ​ഗണിച്ച് മന്ത്രി പ്രസം​ഗം തുടർന്നതോടെ അമിത് ഷാ മൈക്ക് ഓണാക്കി പ്രസം​ഗം നിർത്താൻ ആവശ്യപ്പെട്ടു. എന്നിട്ടും മന്ത്രി പ്രസം​ഗം തുടർന്നു. ‘അനിൽജി, നിങ്ങൾക്ക് അഞ്ച് മിനിറ്റ് അനുവദിച്ചു. നിങ്ങൾ ഇതിനകം എട്ടര മിനിറ്റ് സംസാരിച്ചു. ദയവായി നിങ്ങളുടെ പ്രസംഗം അവസാനിപ്പിക്കണം. ഇത്രയും നീണ്ട പ്രസംഗങ്ങൾ നടത്താനുള്ള സ്ഥലമല്ല ഇത്. ചുരുക്കി പറയൂ’- എന്ന് അമിത് ഷാ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ് അനിൽ കുറച്ച് സമയം കൂടി ചോദിച്ചു. അമിത് ഷാ അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ സംസാരം നീണ്ടു. ഒടുവിൽ അസ്വസ്ഥനായ അമിത് ഷാ ഇത് നടക്കില്ലെന്നും അവസാനിപ്പിക്കണമെന്നും കർശനമായി ആവശ്യപ്പെട്ടു.

Read Also: ‘രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ബ്രാഞ്ചുകള്‍ സ്ഥാപിക്കും’; അമിത് ഷാ

രാജ്യത്തെ ആഭ്യന്തരമന്ത്രിമാരുടെ യോഗം കഴിഞ്ഞ രണ്ട് ദിവസമായി ഹരിയാനയിലെ സൂരജ്‍കുണ്ഡിൽ നടന്നു വരികയായിരുന്നു. പിണറായി വിജയൻ, യോഗി ആദിത്യനാഥ്, ഭഗവന്ത് മൻ, മനോഹര്‍ ലാൽ ഖട്ടീൽ, ബൈറൻ സിംഗ് എന്നീ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തിൽ സംബന്ധിച്ചിരുന്നു. സമയക്രമം പാലിക്കാൻ സംസാരിക്കാൻ അവസരം ലഭിച്ച എല്ലാവര്‍ക്കും സമയനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Story Highlights: Amit Shah puts full stop to Haryana minister lengthy speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here