Advertisement

ശ്രദ്ധ കൊലപാതകം : നിർണായകമായത് വാട്ടർ ബിൽ

November 17, 2022
Google News 2 minutes Read
shardha murder case water bill turns crucial

ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്താബിന്റെ വീട്ടിലെ വാട്ടർ ബിൽ നിർണായ തെളിവാക്കി പോലീസ് .ഡൽഹി സർക്കാറിന്റെ പ്രതിമാസ സൗജന്യ വെള്ളത്തിന് പുറമേ അധികമായി വെള്ളം ഉപയോഗിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. കൊലപാതകത്തിനുശേഷം രക്തക്കറ കഴുകി കളയാനാണ് വെള്ളം ഉപയോഗിച്ചതെന്ന് നിഗമനത്തിലാണ് പൊലീസ്. ( shardha murder case water bill turns crucial )

വെല്ലുവിളികൾ ഏറെ നിറഞ്ഞ കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. പ്രതിമാസം സർക്കാർ നൽകുന്ന ഇരുപതിനായിരം ലിറ്റർ വെള്ളത്തിന് പുറമേ അഫ്താബ് കൂടുതൽ വെള്ളം ഉപയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 300 രൂപ ബിൽ വന്നതും ഈ സാഹചര്യത്തിലാണ്. ശ്രദ്ധയെക്കൊന്ന രക്തക്കറ കഴുകിക്കളയാനാണ് വെള്ളം ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. അഫ്താബ് ദിവസവും ടാങ്കിലെ വെള്ളത്തിന്റെ അളവ് പരിശോധിക്കുമായിരുന്നുവെന്ന് അയൽവാസികളുടെ മൊഴിയും പൊലീസിന്റെ പക്കൽ ഉണ്ട്.

ഡൽഹി സാകേത് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ചോദ്യം ചെയ്യാനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യം അന്വേഷണസംഘം മുന്നോട്ടുവയ്ക്കും.ശ്രദ്ധയുടെ ശരീരഭാഗങ്ങൾ വലിച്ചെറിഞ്ഞുവെന്ന് പറയുന്ന കാട്ടിൽ നിന്ന് 10 എല്ലുകളാണ് പൊലീസ് കണ്ടെടുത്തത്.സ്ഥിരീകരിക്കാനായി ഫോറൻസിക് പരിശോധന അയച്ചിരിക്കുന്ന ഇവയുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം, കൂടുതൽ ശരീര ഭാഗങ്ങൾ, ശ്രദ്ധയുടെ ഫോൺ , വസ്ത്രം, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഇനിയും കണ്ടെത്താനുണ്ട്.

Read Also: ‘അഫ്താബ് ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം, ശ്രദ്ധയുടെ വെട്ടിയ തല കാണുമായിരുന്നു, ആ സമയത്ത് തന്നെയാണ് പുതിയ കാമുകിയെ വീട്ടിൽ കൊണ്ടുവരുന്നതും’ : പൊലീസ്

ശ്രദ്ധയുടെ അക്കൗണ്ടിൽ നിന്ന് അഫ്താബ് നടത്തിയ ഇടപാടുകളും പോലീസ് അന്വേഷിക്കുന്നുണ്ട്.അതിനിടെ,പ്രതി അഫ്താബിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം എന്ന് കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു .നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു.

Story Highlights: shardha murder case water bill turns crucial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here