Advertisement

മിച്ച് ഡ്യൂക്കിന്റെ തകർപ്പൻ ഹെഡ്ഡർ; ടുണീഷ്യക്കെതിരെ ഓസ്‌ട്രേലിയ മുന്നില്‍

November 26, 2022
Google News 3 minutes Read

ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തില്‍ ടുണീഷ്യക്കെതിരെ ഓസ്‌ട്രേലിയ മുന്നില്‍. മിച്ച് ഡ്യൂക്ക് നേടിയ ഹെഡര്‍ ഗോളിലാണ് ഓസ്‌ട്രേലിയ മുന്നിലെത്തിയത്. 23ാം മിനിറ്റില്ലാണ് ഓസ്‌ട്രേലിയ ഗോളടിച്ചത്. (fifa world cup 2022 tunisia vs australia group d match)

ഇതോടെ ടിം കാഹിലിന് ശേഷം ഹെഡ്ഡറിലൂടെ ലോകകപ്പ് ഗോൾ നേടുന്ന രണ്ടാം ഓസ്‌ട്രേലിയൻ താരമായി മിച്ചൽ ഡ്യൂക്ക് മാറി. അതിനിടെ, മത്സരത്തിന്റെ 26ാം മിനിറ്റിൽ ടുണീഷ്യൻ മിഡ്ഫീൽഡർ ഐസ്സ ലെയ്ദൂനി മഞ്ഞക്കാർഡ് കണ്ടു. ഗുഡ്‌വിനെ ഫൗൾ ചെയ്തതിനായിരുന്നു നടപടി. അൽജനൂബ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ഫ്രാൻസിനെതിരെ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് ടീം തോറ്റത്. ജിറൂഡിന് പുറമെ, അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവരാണ് ഫ്രാൻസിനായി ഗോളുകൾ നേടിയത്. ആദ്യം ഗോൾ നേടി ഓസ്‌ട്രേലിയ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് ഫ്രാൻസ് കളം പിടിക്കുകയായിരുന്നു.

Story Highlights : fifa world cup 2022 tunisia vs australia group d match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here