‘ആറ് വര്‍ഷത്തെ കാത്തിരിപ്പാണ്, അവസാന നിമിഷം സിനിമയുടെ പേരുമാറ്റാന്‍ ബുദ്ധിമുട്ടുണ്ട്’; ‘ഹിഗ്വിറ്റ’ വിവാദത്തില്‍ സംവിധായകന്‍

ഹിഗ്വിറ്റ വിവാദത്തിലെ ഫിലിം ചേംബര്‍ ഇടപെടലുകളില്‍ പ്രതികരണവുമായി ഹിഗ്വിറ്റ എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധായകന്‍ ഹേമന്ദ് നായര്‍. ചിത്രത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് തനിക്ക് ഫിലിം ചേംബറില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പേര് അവസാന നിമിഷം മാറ്റുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (director hemant nair on higuita controversy)
തന്റെ ചെറുകഥയുടെ പേരായ ഹിഗ്വിറ്റ എന്നത് ചിത്രത്തിന്റെ പേരായി ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബറില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് ഇത്തരം നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ ട്വന്റിഫോറിനോട് പറഞ്ഞു. സിനിമ കഴിഞ്ഞ ആറ് വര്‍ഷമായുള്ള തന്റെ കാത്തിരിപ്പാണ്. ഡിസംബര്‍ 22ന് സിനിമ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ‘ഹിഗ്വിറ്റ’ വിവാദം: ചെറുകഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല; ഫിലിം ചേംബറിന് നന്ദി അറിയിച്ച് എന്‍ എസ് മാധവന്‍
സിനിമയുടെ പേര് മാറ്റാന്‍ ഇടപെട്ട ഫിലിം ചേംബറിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു എന്‍ എസ് മാധവന്റെ ട്വീറ്റ്. സുരാജ് വെഞ്ഞാറമൂട് നായകനായ ഹിഗ്വിറ്റ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങുന്നത്. സുരാജ് ചിത്രത്തില്‍ ഒരു രാഷ്ട്രീയക്കാരനാണെന്ന് സൂചിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്ററായിരുന്നു പുറത്തെത്തിയത്. ഇതിന് പിന്നാലെ എന്‍ എസ് മാധവന്‍ ഒരു വൈകാരികമായ ട്വീറ്റ് പോസ്റ്റ് ചെയ്തു. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെ തന്റെ ചെറുകഥയുടെ പേര് സിനിമയുടെ പേരായി ഉപയോഗിച്ചതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ട്വീറ്റ്.
Story Highlights: director hemant nair on higuita controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here