Advertisement

2030ഓടെ കേരളവും അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാകും; ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുത്ത് ടാൽറോപ്പ്

December 3, 2022
Google News 1 minute Read
talrop ceo Safeer Najumudeen post

2030ഓടെ കേരളത്തെ ഒരു അമേരിക്കൻ മോഡൽ സിലിക്കൺ വാലിയാക്കി മാറ്റാൻ ടാൽറോപ് സ്ഥാപകൻ സഫീർ നജുമുദ്ദീൻ. വിദ്യാഭ്യാസം, ടെക്ക്നോളജി, സംരംഭകത്വം, തൊഴിൽ എന്നിവയിലൂന്നിയ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാനാണ് ടാൽറോപ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

സോഫ്റ്റ്വെയർ എഞ്ചിനീയറും, എത്തിക്കൽ ഹാക്കറുമായിരുന്ന സമയത്താണ് എന്തുകൊണ്ട് ആമസോൺ, ഫേസ്ബുക്ക് പോലുള്ള വലിയ കമ്പനികൾ കേരളത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നില്ലെന്ന ചിന്തയാണ് സഫീർ നജുമുദ്ദീൻ എന്ന സംരംഭകന്റെ സംരംഭക യാത്രയ്ക്ക് തുടക്കമായത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സിലിക്കൺ വാലി ആരംഭിച്ച സിലിക്കൺ വാലിയായിരുന്നു ആമസോണിന്റേയും ഫേസ്ബുക്കിന്റേയും തുടക്കം. അതുകൊണ്ട് തന്നെ അത്തരമൊരു സിലിക്കൺ വാലി കേരളത്തിലും സൃഷ്ടിക്കണമെന്ന് സഫീർ ഉറപ്പിച്ചു.

അങ്ങനെ 2015 ൽ പുത്തൻ ഉദ്യമങ്ങളുമായി സഫീർ തന്റെ യാത്ര ആരംഭിച്ചു. ആ തുടക്കം ടാൽറോപ് എന്ന കമ്പനിയുടെ ആരംഭത്തിലേക്ക് നയിച്ചു. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, സംരഭകത്വം, കരിയർ ഡെവലപ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തിലെ 941 പഞ്ചായത്തുകളിലും, 87 നഗരസഭകളിലും, ആറു കോർപറേഷനുകളിലുമായി ശക്തമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുകയാണ് ഇന്ന് ടാൽറോപ്പ്.

പ്രൊഡക്ട്, സർവീസ്, മാൻപവർ, പ്രൊജക്റ്റ്സ്, വെൻച്വർ ക്യാപിറ്റൽ ഫണ്ട് എന്നിങ്ങനെ 5 വിഭാഗങ്ങളിലൂടെ ഫണ്ടിംഗ് സാധ്യമാക്കി നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തമാക്കുകയും, തൊഴിലില്ലായ്മ പരിഹരിക്കുകയുമാണ് ടാൽറോപിന്റെ ലക്ഷ്യം.

കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലായി 140 ഐടി പാർക്കുകളും, ടെക്നോളജി സ്റ്റാർട്ടപ്പുകളും നിർമ്മിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സഫീറും സംഘവും ഒരുക്കുന്നത്. ഇതിനോടകം 15 സ്റ്റാർട്ടപ്പുകളുടെയും, ആറു ഐടി പാർക്കുകളുടെയും പ്രവർത്തനം ടാൽറോപ്പ് ആരംഭിച്ചുകഴിഞ്ഞു.

Story Highlights: talrop ceo Safeer Najumudeen post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here