ലോകകപ്പ് ക്വാർട്ടർ ഫൈനൽ; റഫറിയിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പോർച്ചുഗൽ താരങ്ങൾ
ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ റഫറിയിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പോർച്ചുഗൽ താരങ്ങൾ രംഗത്ത്. അർജന്റീനയ്ക്ക് വേണ്ടി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് പോർച്ചുഗൽ താരങ്ങളായ പെപ്പെയും ബ്രൂണോ ഫെർണാണ്ടസും തുറന്നടിച്ചു.(portugal players against refree’s)
മൊറോക്കോയ്‌ക്കെതിരായ ക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് റഫറിയിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പോർച്ചുഗൽ താരങ്ങൾ രംഗത്തെത്തിയത്. അർജന്റീനയെ ജേതാക്കളാക്കുന്നതിനുള്ള കളിയാണ് ഖത്തറിൽ നടക്കുന്നതെന്ന് പോർച്ചുഗലിന്റെ വെറ്ററൻ പ്രധിരോധ താരം പെപ്പെ തുറന്നടിച്ചു.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
അർജന്റീനയ്ക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നതാണ് നല്ലതെന്നും പെപ്പെ പറഞ്ഞു. പോർച്ചുഗൽ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ റഫറി അനുവദിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് പെപ്പെയുടെ വാദം. പെപ്പെക്ക് പിന്നാലെ മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസും റഫറിമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തി.ഫിഫ പക്ഷപാതപരമായി പെരുമാറുന്നെന്നാണ് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞത്.
ലോകകപ്പിലെ തങ്ങളുടെ തോൽവി ആഗ്രഹിക്കുന്ന ഒരു രാജ്യത്തിൽ നിന്നും റഫറിയെ നിർണായക മത്സരത്തിൽ മാച്ച് ഒഫീഷ്യൽ ആകുന്നത് വിചിത്രമായ നടപടിയെന്ന് ബ്രൂണോ ഫെർണാണ്ടസ് തുറന്നടിച്ചു.
Story Highlights: portugal players against refree’s
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here