Advertisement

കുവൈറ്റിൽ 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രം

December 12, 2022
Google News 1 minute Read
Kuwait 372 medicines only to natives

കുവൈറ്റിൽ 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് പുതിയ നടപടി.

Read Also: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അധികൃതർ

എന്നിരുന്നാലും, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ മരുന്നുകളുടെ ബദലുകൾ വിപണിയിൽ ലഭ്യമാണ്. മരുന്നുകളുടെ ബദലുകൾ വേറേ ലഭിക്കുമെന്നതിനാൽ ഈ തീരുമാനം രാജ്യത്തെ താമസക്കാരുടെ ആരോഗ്യ നിലയെ ബാധിക്കില്ലെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം മരുന്ന് ക്ഷാമം തുടരുകയാണ്. കൊവിഡിനെ തുടര്‍ന്ന് ആഗോള തലത്തിലെ മരുന്നുകളുടെ ഉത്പാദനം കുറഞ്ഞതും സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

Story Highlights: Kuwait 372 medicines only to natives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here