Advertisement

‘എന്നെ സംബന്ധിച്ച് താങ്കളാണ് ലോകത്തെ ഏറ്റവും മികച്ച താരം’; ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി വിരാട് കോലി

December 12, 2022
Google News 2 minutes Read
virat kohli cristiano ronaldo

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. തന്നെ സംബന്ധിച്ച് ക്രിസ്റ്റ്യാനോ ആണ് ഏറ്റവും മികച്ച താരം എന്ന് കോലി പറഞ്ഞു. ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതിനു പിന്നാലെയാണ് കോലി താരത്തെ പിന്തുണച്ച് രംഗത്തുവന്നത്. (virat kohli cristiano ronaldo)

‘ഫുട്ബോളിനും ലോകമെമ്പാടുമുള്ള ആരാധകർക്കും താങ്കൾ നൽകിയതിനെ തിരികെയെടുക്കാൻ ഒരു ട്രോഫിക്കും കഴിയില്ല. ഞാനടക്കം ലോകമെങ്ങുമുള്ള ഒരുപാട് ആളുകളിൽ താങ്കൾ ഉണ്ടാക്കിയ സ്വാധീനം ഒരു നേട്ടത്തിനും വിശദീകരിക്കാനാവില്ല. അത് ദൈവത്തിൽ നിന്നുള്ള വരദാനമാണ്. എപ്പോഴും ഹൃദയം കൊണ്ട് കളിക്കുന്ന, കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ഏത് കായികതാരത്തിനും പ്രചോദനമായ ഒരാൾക്കുള്ള അനുഗ്രഹമാണത്. എന്നെ സംബന്ധിച്ച് താങ്കളാണ് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച താരം.”- കോലി തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു.

പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസിനെതിരെ താരത്തിൻ്റെ ജീവിതപങ്കാളി ജോർജിന റോഡ്രിഗസ് രംഗത്തുവന്നിരുന്നു. പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയെ സാൻ്റോസ് ആദ്യ ഇലവനിൽ കളിപ്പിച്ചിരുന്നില്ല. ഇതിനെതിരെയാണ് ജോർജിന പ്രതികരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചുകാണുകയാണെന്ന് ജോർജിന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.

Read Also: ‘ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചുകാണുന്നു’; പോർച്ചുഗൽ പരിശീലകനെതിരെ ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി

‘നിങ്ങൾക്ക് ആദരവും ബഹുമാനവും ഉള്ള ഒരുപാട് വാക്കുകൾ ഉള്ള ആ സുഹൃത്ത്. നിങ്ങൾ കളിയിൽ പ്രവേശിച്ചപ്പോൾ എല്ലാം എങ്ങനെ മാറിയെന്ന് അദ്ദേഹം കണ്ടു. പക്ഷേ അത് വളരെ വൈകിപ്പോയി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവന്റെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ചുകാണാൻ നിങ്ങൾക്ക് കഴിയില്ല. അർഹതയില്ലാത്ത ഒരാൾക്ക് വേണ്ടി നിലകൊള്ളാൻ കഴിയുമോ. ജീവിതം നമ്മെ ചിലത് പഠിപ്പിക്കും. ഇന്ന് നമ്മൾ തോറ്റിട്ടില്ല, നമ്മൾ പഠിച്ചു. ക്രിസ്റ്റ്യാനോ, ഞങ്ങൾ നിങ്ങളെ ആരാധിക്കുന്നു’- ജോർജിന കുറിച്ചു.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ പകരക്കാരനായാണ് പോർച്ചുഗീസ് നായകൻ റൊണാൾഡോ രണ്ടാം പകുതിയിൽ കളിക്കാനിറങ്ങിയത്. പകരക്കാരനായി ഇന്നലെ ഗ്രൗണ്ടിലെത്തിയപ്പോൾ മുതൽ ഗോളടിക്കാനായി കിണഞ്ഞുശ്രമിച്ച റൊണാൾഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഒടുവിൽ നിശ്ചിത സമയമവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തിൽ മൊറോക്കോ സെമി ഫൈനൽ ബെർത്തുറപ്പിച്ചു.

Story Highlights: virat kohli cristiano ronaldo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here