ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു

ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് പരുക്കേറ്റയാൾ മരിച്ചു. കോഴിക്കോട് അത്തോളി കൊങ്ങന്നൂർ സ്വദേശി പി പി മുനീർ (49) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
Read Also: സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിയെ രക്ഷിച്ചത് ഹെൽമറ്റ്: വിഡിയോ
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മുനീർ ഉപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുൻപാണ് നാട്ടിലെത്തിയത്. ഉടൻ സൗദിയിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് ദാരുണാന്ത്യമുണ്ടായത്.
Story Highlights: Man dead after coconut tree falls on his head Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here