Advertisement

‘മിറക്കിൾ മൊറോക്കോയ്ക്ക് മിന്നും സ്വീകരണം’ ചരിത്രനേട്ടവുമായി നാട്ടിലെത്തി താരങ്ങൾ

December 21, 2022
Google News 2 minutes Read

മൊറോക്കോ താരങ്ങള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ജന്മനാട്. ലോകകപ്പിലെ ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയാണ് മൊറോക്കോ ടീം നാട്ടിലേക്ക് മടങ്ങിയെത്തിയത്. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയത്.(morocco welcomes home history making world cup)

ഖത്തറില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയ മൊറോക്കോ സെമിയിലെത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടും മൂന്നാം സ്ഥാന മല്‍സരത്തില്‍ ക്രൊയേഷ്യയോടും ക്രൊയേഷ്യയോടും തോറ്റെങ്കിലും ലോകമാകെ ആരാധകരെ സ്വന്തമാക്കിയാണ് മൊറോക്കോ ഖത്തറിലെ മിറക്കിള്‍ അവസാനിപ്പിച്ചത്.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ചരിത്ര നേട്ടം സ്വന്തമാക്കി മടങ്ങിയെത്തിയ താരങ്ങളെ വിമാനത്താവളം മുതലെ ആരാധകർ വരവേറ്റു. ആരാധകരുടെ സ്നേഹത്തിലേക്ക് വന്നിറങ്ങിയ താരങ്ങള്‍ അവര്‍ക്കൊപ്പം സമയം ചിലവഴിച്ചു. തുറന്ന ബസില്‍ വിക്ടറി പരേഡ് നടത്തിയാണ് ടീം ആരാധകരുടെ ആവേശത്തില്‍ പങ്കെടുത്തത്. മൊറോക്കൻ തലസ്ഥാനമായ റബാറ്റിലെയും വടക്കേ ആഫ്രിക്കൻ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെയും തെരുവുകളിൽ വലിയ ജനക്കൂട്ടമാണ് ഉണ്ടായത്.

Story Highlights: morocco welcomes home history making world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here