ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ പൊതുപരിപാടിയ്ക്കിടെ വീണ്ടും ദുരന്തം; തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു
ആന്ധ്രാപ്രദേശിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ പൊതുപരിപാടിയ്ക്കിടെ വീണ്ടും ദുരന്തം. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ആന്ധ്രാപ്രേദേശിലെ ഗുണ്ടൂരിലാണ് സംഭവം. ടിഡിപി – എൻആർഐ വിഭാഗം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് ദുരന്തം ഉണ്ടായത്.
ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ വെച്ച് ഏതാനും ദിവസം മുമ്പും ദുരന്തമുണ്ടായിരുന്നു. തെലുങ്കു ദേശം പാർട്ടി (ടിഡിപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേരായിരുന്നു അന്ന് മരിച്ചത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തിരക്കിനിടെ പലരും ഓടയിൽ വീണായിരുന്നു മരിച്ചത്.
Read Also: എൻഡിഎ വിട്ടത് തെറ്റായ രാഷ്ട്രീയ തിരുമാനമായിരുന്നു: ചന്ദ്രബാബു നായിഡു
എൻ. ചന്ദ്രബാബു നായിഡുവിന്റെ വാഹനവ്യൂഹം കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഈ പ്രദേശത്തിലൂടെ കടന്നുപോകുമ്പോഴാണ് തിരക്കുണ്ടായത്. സംഭവത്തെ തുടർന്ന് റോഡ് ഷോ റദ്ദാക്കിയ നായിഡു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ സംഭവത്തിന്റെ ചൂടാറും മുമ്പാണ് വീണ്ടും അദ്ദേഹത്തിന്റെ പൊതുപരിപാടിയ്ക്കിടെ അപകടം ഉണ്ടായത്.
Story Highlights: woman die in stampede during chandrababu naidus rally andhra pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here