കണ്ണൂരില്‍ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരായ ജനകീയ സമരപ്പന്തല്‍ അജ്ഞാതര്‍ തീയിട്ടു

കണ്ണൂര്‍ കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. ഇന്നലെ രാത്രി അജ്ഞാത സംഘമാണ് സമരപ്പന്തലിന് തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത് ജനകീയ സമരം ശക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ അര്‍ധരാത്രിയാണ് ജനകീയ സമരസമിതിയുടെ സമരപ്പന്തലിന് അജ്ഞാതരായ ആളുകള്‍ തീയിട്ടത്. പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു.
Read Also: ടി ഐ മധുസൂദനനെതിരെ ഫേസ്ബുക്ക് കുറിപ്പിട്ടതിന് ഭീഷണി തുടര്‍ന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി
സമരസമിതി നേതാവ് ജോബി പീറ്ററിനെ സിപിഐഎം ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ കുറിപ്പ് സോഷ്യല്‍ മിഡിയയില്‍ ഷെയര്‍ ചെയ്തതതിനെതിരെയായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് കാങ്കോലിലെ സമരപ്പന്തല്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. പന്തല്‍ പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ട ശേഷം തീവക്കുകയായിരുന്നു.
Story Highlights: panthal was set on fire by unknown people kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here