യൂറോപ്യന്‍ വിനോദസഞ്ചാരത്തിലേക്ക് പുതിയ ചുവടുവയ്പ്പുമായി ഇത്തിഹാദ് എയര്‍വേയ്‌സിന് രണ്ട് സര്‍വീസുകള്‍ കൂടി

രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. അബുദാബിയെ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലേക്കും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കും ബന്ധിപ്പിക്കുന്ന രണ്ട് റൂട്ടുകളാണ് ഇത്തിഹാദ് എയര്‍വേസ് പുതുതായി അവതരിപ്പിക്കുന്നത്.(Etihad Airways announces new routes to europe )
ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന ഈ സര്‍വീസുകള്‍ യുഎഇയിലെയും പ്രധാന യൂറോപ്യന്‍ നഗരങ്ങളിലെയും ബിസിനസ്സ് യാത്രക്കാര്‍ക്കുള്‍പ്പെടെ സൗകര്യപ്രദമായ യാത്രാ അവസരം നല്‍കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് പ്രതികരിച്ചു. കോപ്പന്‍ഹേഗനിലേക്ക് ആഴ്ചയില്‍ നാല് ഫ്‌ളൈറ്റുകളും ഡസല്‍ഡോര്‍ഫിലേക്ക് മൂന്ന് പ്രതിവാര ഫ്‌ളൈറ്റുകളുമാണുള്ളത്.
Read Also: ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഖത്തർ
ബോയിംഗ് 787 ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനം. ബിസിനസ് ക്ലാസില്‍ 28 സീറ്റുകളും ഇക്കണോമിക് ക്ലാസില്‍ 262 സീറ്റുകളുമാണുള്ളത്. പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിടുന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ ഫ്‌ളൈറ്റുകള്‍ അബുദാബിക്കും യൂറോപ്പിനും ഇടയിലുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുന്നുവെന്നും ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടൂവ് ഓഫീസര്‍ അന്റൊനോള്‍ഡോ നെവെസ് പറഞ്ഞു. ഇതോടെ എയര്‍വേയ്‌സിന്റെ ആകെ സര്‍വീസുകള്‍ 66 നഗരങ്ങളിലേക്ക് വ്യാപിച്ചു.
Story Highlights: Etihad Airways announces new routes to europe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here