Advertisement

വ്യാജഫോണ്‍ കോള്‍ തട്ടിപ്പ്; ദുബായില്‍ മലയാളി യുവതിക്ക് നഷ്ടമായത് 14000ത്തിലധികം ദിര്‍ഹം

January 29, 2023
Google News 2 minutes Read
Fake phone call scam Malayali woman lost money

യുഎഇയില്‍ വ്യാജ ഫോണ്‍ കോളിലൂടെ തട്ടിപ്പില്‍പെട്ട മലയാളിക്ക് നഷ്ടമായത് 14,600 ദിര്‍ഹത്തിലധികം തുക. ദുബായി പൊലീസില്‍ നിന്നുള്ള കോള്‍ എന്ന വ്യാജേനയാണ് മലയാളി കുടുംബത്തെ തട്ടിപ്പുകാര്‍ കുടുക്കിയത്. പൊലീസെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട തട്ടിപ്പുകാര്‍ പല രേഖകള്‍ക്കും മറ്റുമായി നിരവധി തവണ ഇവരെ ഫോണില്‍ ബന്ധപ്പെട്ടു. രേഖകളെല്ലാം കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ട ശേഷമാണ് യുവതിക്ക് ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിച്ചത്.Fake phone call scam Malayali woman lost money

ദുബായി പൊലീസില്‍ നിന്നാണ് ഫോണ്‍ വിളിക്കുന്നതെന്നും ചില സുരക്ഷാ പദ്ധതികളുടെ ഭാഗമായാണെന്നും പറഞ്ഞ് പല രേഖകളും തട്ടിപ്പുകാര്‍ മലയാളി കുടുംബത്തില്‍ നിന്നും കൈക്കലാക്കുകയായിരുന്നു. പാസ്‌പോര്‍ട്ട്, എമിറേറ്റ് ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങളും ചോദിച്ചു.
ക്രെഡിറ്റ് കാര്‍ഡ് ഭര്‍ത്താവാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞതോടെ ഭീഷണിയായി. യുവതി കോള്‍ കട്ട് ചെയ്‌തെങ്കിലും തുടര്‍ച്ചയായി കോളുകള്‍ വന്നുകൊണ്ടിരുന്നു.

Read Also: രണ്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി വേണ്ട; ഓവര്‍ടൈം ജോലി നിബന്ധനകള്‍ വ്യക്തമാക്കി യുഎഇ

ഭീഷണി നേരിട്ടതോടെ യുവതി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി. തുടര്‍ന്ന് ദുബായി സ്മാര്‍ട്ട് ഗവണ്‍മെന്റിലേക്ക് പണം പിന്‍വലിച്ചെന്ന മെസേജ് ക്രെഡിറ്റ് കാര്‍ഡ് ഉടമയായ യുവതിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് വന്നു. ഒടിപി പോലും ആവശ്യപ്പെടാതെ പണം പിന്‍വലിക്കലില്‍ സംശയം തോന്നിയതോടെ കുടുംബം കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Story Highlights: Fake phone call scam Malayali woman lost money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here