Advertisement

‘ജനകീയ പ്രതിരോധ ജാഥ , പിണറായി പ്രതിരോധ ജാഥ ആയി മാറി’; എം എം ഹസൻ

February 17, 2023
Google News 2 minutes Read

സ്വർണക്കടത്ത് കേസിലെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. സ്വപ്ന സുരേഷിന്റെയും ആകാശ് തില്ലങ്കേരിയുടെയും വെളിപ്പെടുത്തലുകളോടെ പ്രതിരോധത്തിലായ മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി യാത്ര നടത്തുന്നത്.(mm hassan against pinarayi vijayan in sivasankars disclosure)

” ജനകീയ പ്രതിരോധ ജാഥ” എന്ന് യാത്രക്ക് പേരിട്ടു.അതിപ്പോൾ പിണറായി പ്രതിരോധ ജാഥ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനമുണ്ടെങ്കിൽ ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ആവശ്യത്തിന് എന്തിനാണ് സർക്കാർ തടസം നിൽക്കുന്നതെന്നും ഹസൻ ചോദിച്ചു.

Read Also: കൃത്രിമം നടന്നെന്ന് ആരോപണം; പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ ഹൈക്കോടതി കസ്റ്റഡിയിലുള്ള വോട്ട് പെട്ടികൾ ഇന്ന് പരിശോധിക്കും

കേന്ദ്രത്തിന്‍റെയും ആര്‍എസ്എസിന്‍റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെയാണ് ജനമുന്നേറ്റ ജാഥ സിപിഐഎം സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെയാണ് എം വി ഗോവിന്ദൻ നയിക്കുന്ന ജനമുന്നേറ്റ ജാഥ നടക്കുക. കാസർഗോട്ട് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്നതാണ് ജാഥ.

Story Highlights: mm hassan against pinarayi vijayan in sivasankars disclosure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here